കെഎസ്‍യു പ്രവർത്തകരുടെ ആക്രമണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റുവെന്ന ആരോപണത്തിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ

FEBRUARY 25, 2026, 7:48 AM

തിരുവനന്തപുരം: കെഎസ്‍യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റുവെന്ന ആരോപണത്തിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.

കുഞ്ഞു മുറിവ് കൊണ്ട് വീണ ജോർജിന് ഇത്രയും വേദനച്ചുവെങ്കിൽ സർക്കാർ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് എത്ര വേദനിച്ച് കാണുമെന്ന് രാഹുൽ ചോദിച്ചു.

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ ഒരു വിഡിയോ പങ്കുവെച്ചാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം.ഇതിൽ എങ്ങനെയാണു ആരോഗ്യമന്ത്രിക്ക് പരുക്ക് പറ്റിയത് എന്ന് പോലീസും ആ പരുക്കിന്റെ ഗൗരവം ആരോഗ്യ വകുപ്പും അന്വേഷിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മന്ത്രിക്ക് സംസാരിക്കാൻ പോലും കഴിയാത്ത തരത്തിൽ കടുത്ത വേദന അനുഭവപ്പെടുന്നതായാണ് നേതാക്കൾ അറിയിക്കുന്നത്.കഴുത്തിന് ഗുരുതര പരിക്കുണ്ട്. എക്സറേ ലഭിച്ച ശേഷം കൂടുതൽ കാര്യങ്ങൾ ആശുപത്രി അധികൃതര്‍ തീരുമാനിക്കുമെന്നും ജില്ലാ സിപിഎം നേതാക്കൾ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam