മെക്സിക്കോയിൽ ജോലിസമയം 40 മണിക്കൂറായി കുറയ്ക്കുന്നു; ചരിത്രപരമായ ബില്ലിന് അംഗീകാരം

FEBRUARY 25, 2026, 8:04 AM

മെക്സിക്കോ സിറ്റി: പതിറ്റാണ്ടുകളായി തുടരുന്ന 48 മണിക്കൂർ ജോലിസമയത്തിൽ മാറ്റം വരുത്തി ആഴ്ചയിൽ 40 മണിക്കൂർ ജോലി എന്ന നിർണ്ണായക ബില്ലിന് മെക്സിക്കൻ കോൺഗ്രസ് അംഗീകാരം നൽകി. 

നിലവിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ മെക്സിക്കോയിൽ, തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രസിഡന്റ് ക്ലോഡിയ ഷീൻബോം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

ആഴ്ചയിലെ ജോലിസമയം നിലവിലെ 48-ൽ നിന്ന് ഓരോ വർഷവും 2 മണിക്കൂർ വീതം കുറച്ച് 2030-ഓടെ 40 മണിക്കൂറിൽ എത്തിക്കും.2027 ജനുവരി മുതൽ ആദ്യഘട്ട കുറവ് പ്രാബല്യത്തിൽ വരും.ഏകദേശം 13.4 ദശലക്ഷം തൊഴിലാളികൾക്ക് ഈ നിയമത്തിന്റെ പ്രയോജനം ലഭിക്കും.

vachakam
vachakam
vachakam

ബില്ലിനെ ഭരണകക്ഷി ചരിത്രപരമായ നേട്ടമായി കാണുമ്പോഴും, പ്രതിപക്ഷം ഇതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തി. ജോലിസമയം കുറയ്ക്കുമ്പോഴും ആഴ്ചയിലെ ഓവർടൈം (Overtime) 9 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി വർദ്ധിപ്പിച്ചതിനെ അവർ വിമർശിച്ചു. 

കൂടാതെ, അഞ്ച് ദിവസം ജോലിക്ക് ശേഷം രണ്ട് ദിവസം നിർബന്ധിത അവധി എന്ന ആവശ്യം ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആറ് ദിവസം ജോലിക്ക് ഒരു ദിവസം അവധി എന്ന നിലവിലെ രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്.

ഒഇസിഡി (OECD) രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തൊഴിൽ ഉല്പാദനക്ഷമതയും വേതനവും രേഖപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് മെക്സിക്കോ. പ്രതിവർഷം ശരാശരി 2,226 മണിക്കൂറാണ് ഇവിടെ ഒരാൾ ജോലി ചെയ്യുന്നത്. പുതിയ നിയമം നടപ്പിലാകുന്നതോടെ രാജ്യത്തെ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam