ദില്ലി: മന്ത്രിമാരുൾപ്പടെ ഉന്നത പദവികളിലുള്ളവർ വിദ്വേഷ പ്രസംഗത്തിലൂടെ ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി.
വിദ്വേഷപ്രസംഗം, മീമുകൾ, കാർട്ടൂണുകൾ, ദൃശ്യകലകൾ ഇവയിലൂടെയൊന്നും അപകീർത്തിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഉജ്വൽ ഭൂയാൻ നിരീക്ഷിച്ചു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ മുസ്ലീം വിരുദ്ധ പരാമർശം ഈയിടെ വലിയ വിവാദമായിരുന്നു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പ്രത്യേക വിഭാഗത്തെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
