ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ നിന്ന് മാലയിട്ട് വരന്റെ കൈപിടിച്ച് ഇറങ്ങുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് അഞ്ജു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ വരനെ കുറിച്ചുള്ള വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല.
ഭാവിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് പോസ്റ്റിന് അഞ്ചു ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നവംബർ 28 നാണ് വിവാഹം നടന്നത് എന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച നടക്കുന്ന വിവാഹ റിസപ്ക്ഷൻ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായഅഞ്ജു ജോസഫ് റിയാലിറ്റി ഷോയിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് എത്തിയത്.
അടുത്തിടെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചും ഡിപ്രെഷനിൽ നിന്ന് പുറത്തു കടന്നതിനെക്കുറിച്ചുമെല്ലാം അഞ്ജു തുറന്ന് പറഞ്ഞിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്റ്റാര്‍ മാജിക്കിന്റെ സംവിധായകൻ അനുപായിരുന്നു ആദ്യ ഭര്‍ത്താവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്