‘മഞ്ഞുമ്മൽ ബോയ്‌സിന് തിരിച്ചടി;’ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കില്ലെന്ന്  സുപ്രീംകോടതി

MARCH 23, 2026, 5:13 AM

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമ സംബന്ധിച്ച സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിറാജ് വലിയതുറയിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങിയ ശേഷം ഒരു രൂപ പോലും നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. 

ലഭിച്ച ലാഭം ഉപയോഗിച്ച് കടം തീർക്കാതെ നിർമാതാക്കളിൽ ഒരാൾ സ്ഥിര നിക്ഷേപം നടത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം നടത്താതെ കേസ് റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തട്ടിപ്പ് നടന്നോ ഇല്ലയോ എന്നത് അന്വേഷണത്തിലൂടെയാണ് വ്യക്തത വരേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

കേസിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർക്കെതിരെയാണ് കേസ് നിലനിൽക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam