ചെന്നൈ: സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ സംവിധായകൻ ഗൗതം വാസുദേവ് മേനോന് തിരിച്ചടി. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഗൗതം മേനോനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ ഫോട്ടോൺ ഫാക്ടറിയും ആർഎസ് ഇൻഫോടെയ്ൻമെന്റ്ന് 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് ഉത്തരവിട്ടു എന്നാണ് ഇപ്പോൾ പുറത്തു വരുന്നന് റിപ്പോർട്ട്.
ജസ്റ്റിസ് പി. വേൽമുരുഗനും ജസ്റ്റിസ് കെ. ഗോവിന്ദരാജൻ തിലകാവതിയും അടങ്ങിയ ബെഞ്ചാണ് ഗൗതം മേനോന്റെ അപ്പീൽ തള്ളിയത്. മുമ്പ് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് അദ്ദേഹം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
2008 നവംബർ 27ന് ഒരു തമിഴ് ചിത്രം നിർമ്മിക്കാൻ ഗൗതം മേനോന്റെ ഫോട്ടോൺ ഫാക്ടറിയുമായി ആർഎസ് ഇൻഫോടെയ്ൻമെന്റ് കരാറിൽ ഏർപ്പെട്ടിരുന്നു. 2009 ഏപ്രിൽ 5നകം ചിത്രീകരണവും നിർമ്മാണവും പൂർത്തിയാക്കണമെന്ന വ്യവസ്ഥയോടെ 13.5 കോടി രൂപയുടെ കരാറായിരുന്നു ഇത് എന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ 4.25 കോടി രൂപ അഡ്വാൻസായി നൽകിയതായി ഇൻഫോടെയ്ൻമെന്റ് കോടതിയെ അറിയിച്ചു.
എന്നാൽ, തുക കൈപ്പറ്റിയിട്ടും പദ്ധതി പൂർത്തിയാക്കാത്തത് കരാർ ലംഘനമാണെന്ന് ആണ് കമ്പനി വാദിച്ചത്. തുടർന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിംഗിൾ ബെഞ്ച് ഗൗതം മേനോനും കമ്പനിയോടും തുക പലിശയോടെ തിരിച്ചുനൽകാൻ നിർദേശിക്കുകയും, കോടതയിൽ ചെലവായ 12 ലക്ഷം രൂപ നൽകാനും ഉത്തരവിട്ടിരുന്നു.
ഇതിന് എതിരെ അപ്പീൽ നൽകിയ ഗൗതം മേനോൻ, നിർമാണ കമ്പനി സമയത്ത് പണം നൽകാത്തതാണ് പദ്ധതി മുടങ്ങാൻ കാരണമായതെന്നും ലഭിച്ച തുക അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലമായി ചെലവാക്കിയെന്നും വാദിച്ചു. കൂടാതെ, ഈ ചിത്രം പിന്നീട് നീ താനെ എൻ പൊൻ വസന്തം എന്ന പേരിൽ പുറത്തിറങ്ങിയതായും അറിയിച്ചു.
എന്നാൽ, ചെലവുകൾക്കോ കരാറുകൾക്കോ മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്നും, ‘നീ താനെ എൻ പൊൻ വസന്തം’ ഈ കരാറുമായി ബന്ധപ്പെട്ടതല്ലെന്നും കോടതി കണ്ടെത്തി. ഇതോടെ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
