ചെന്നൈ: നടി നയൻതാര വീണ്ടും ഹിന്ദി സിനിമയിലേക്ക് എത്തുന്നു. നടൻ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ജവാൻ എന്ന ചിത്രത്തിലൂടെയായിരുന്നു നയൻതാരയുടെ ഹിന്ദി സിനിമയിലെ അരങ്ങേറ്റം. ഇക്കുറി സൽമാൻ ഖാന്റെ നായികയായാണ് നയൻതാര എത്തുന്നത്.
തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് നയൻതാര വീണ്ടും ഹിന്ദി സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിനായി അരവിന്ദ് സ്വാമിയെ പരിഗണിക്കുന്നുവെന്ന വിവരവും പുറത്ത് വരുന്നു. തെലുങ്ക് നിർമ്മാതാവായ ദിൽ രാജുവാണ് തന്റെ നിർമ്മാണ സ്ഥാപനത്തിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.
ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. അടുത്ത വർഷം ഈദ് ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം തിയറ്ററുകളിലെത്തിക്കാൻ പദ്ധതിയിടുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള ആക്ഷൻ സ്വഭാവമുള്ള സിനിമയായിരിക്കും ഇതെന്നാണ് സൂചന. ഗാൽവാൻ യുദ്ധത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ശേഷമുള്ള സൽമാൻ ഖാന്റെ അടുത്ത ചിത്രവുമാണിത്.
വംശി പൈഡിപ്പള്ളി ആദ്യമായാണ് ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം മുന്ന നിർമ്മിച്ചതും ദിൽ രാജുവായിരുന്നു. പ്രഭാസ് ആയിരുന്നു ആ ചിത്രത്തിലെ നായകൻ. 2023ൽ പുറത്തിറങ്ങിയ വിജയ് ചിത്രം വാരിസ്ന് ശേഷമുള്ള വംശിയുടെ പുതിയ സംവിധാന സംരംഭമാണ് ഈ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദുവയ്ക്ക് കൂട്ടായി ഒരാള് കൂടി വരുന്നു; അടുത്ത അതിഥിയെ വരവേല്ക്കാന് ഒരുങ്ങി ദീപികയും
നസ്ലെന് സ്ക്രിപ്റ്റ് ഇഷ്ടമായില്ല?; ‘പ്രേമലു 2’ ഉപേക്ഷിച്ചു എന്ന സൂചന നൽകി ദിലീഷ്
തട്ടിപ്പുവീരൻ സുകേഷ് ചന്ദ്രശേഖറിനെ കുടുക്കാൻ ജാക്വിലിൻ ഫെർണാണ്ടസ്; 200 കോടി രൂപയുടെ കേസിൽ
ചോറും കാപ്പിയും ഉപേക്ഷിച്ചു, പകരം മുട്ടയും വെജിറ്റേറിയൻ ഭക്ഷണവും; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി