ഖത്തർ തലസ്ഥാനമായ ദോഹയിൽ ഒരു അവധിക്കാല വീട് വാങ്ങി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ . ദോഹയിലെ ദി പേളിലുള്ള സെന്റ് റെജിസ് മാർസ അറേബ്യ ദ്വീപിലാണ് താരം വീട് വാങ്ങിയത്.
മുംബൈയിൽ അൽഫാർദാൻ ഗ്രൂപ്പ് നടത്തിയ പത്രസമ്മേളനത്തിൽ സെയ്ഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദ്വീപിലെ അത്യാഡംബര വസതികളിലൊന്നാണ് സെയ്ഫ് അലി ഖാന്‍ വാങ്ങിയത്.
"ഏറെ യാത്ര ചെയ്യുന്ന, ആഡംബരത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരാളെന്ന നിലയില്‍ എന്നെ സംബന്ധിച്ച് ഖത്തറില്‍ വാങ്ങിയിരിക്കുന്ന വീട് ഒരു കൃത്യം തെരഞ്ഞെടുപ്പ് ആയി തോന്നുന്നു. ഒരു വസതി എന്നതിനപ്പുറം ഒരു ലൈഫ്സ്റ്റൈല്‍ ലക്ഷ്യസ്ഥാനമാണ് അത്.
ലോകത്തിന്‍റെ പല ഭാഗങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നിരിക്കിലും ഖത്തര്‍ സവിശേഷമായ ചിലതൊക്കെ നല്‍കുന്നുണ്ട്. സമാധാനം, സുരക്ഷിതത്വം, ആധുനികമായ വാസസ്ഥാനങ്ങള്‍ ഒക്കെയാണ് അവ. ഇന്ത്യയില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഇടം എന്ന നിലയില്‍ എനിക്കും എന്‍റെ കുടുംബത്തിനും പറ്റിയ ഇടമാണ് ഖത്തര്‍", സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്