ആ സീനിന് ശേഷം 20 മിനിറ്റ് രശ്‌മിക നിർത്താതെ കരഞ്ഞു; അനുഭവം പങ്കുവെച്ച് രാഹുൽ രവീന്ദ്രൻ

MARCH 26, 2026, 1:28 AM

രശ്‌മികയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗേൾഫ്രണ്ട്’. ചിത്രത്തിലെ അഭിനയത്തിന് രശ്‌മികയ്ക്ക് മികച്ച നടിക്കുള്ള തെലങ്കാന സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ രാഹുൽ രവീന്ദ്രൻ.

ഒരു ഏറെ തീവ്രമായ ദൃശ്യത്തിന് ശേഷം രശ്‌മികയ്ക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ലെന്നും ഏകദേശം 20 മിനിറ്റോളം അവർ കരഞ്ഞുകൊണ്ടേയിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി. “ഹോസ്റ്റൽ മുറിയിലേക്ക് വരുന്ന നായിക വാതിലിൽ തന്നെ കുറിച്ചുള്ള അശ്ലീല പരാമർശങ്ങൾ എഴുതിയിരിക്കുന്നത് കാണുന്ന ഒരു സീനായിരുന്നു അത്. ഷോട്ട് എടുക്കുന്നതിന് മുമ്പ് തന്നെ, വാതിൽ മുൻകൂട്ടി കാണരുത്, ടേക്കിൽ തന്നെ കാണുക എന്നാണ് രശ്‌മികയോട് പറഞ്ഞത്. അതിന് മുൻപ് സോഷ്യൽ മീഡിയയിൽ നിന്നെതിരെ വന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് ചിന്തിക്കാമെന്ന് നിർദ്ദേശിച്ചു. അത് നിന്നെ വേദനിപ്പിക്കാൻ അല്ല, പക്ഷേ ആ വികാരം സീനിൽ എത്തിക്കാൻ സഹായിക്കും,” എന്നാണ് രാഹുൽ പറഞ്ഞത്.

ക്യാമറ ഓൺ ചെയ്ത ശേഷം രശ്‌മിക വാതിലിന് മുന്നിലെത്തി. “ആ സീനിൽ രശ്‌മിക അഭിനയിക്കുകയല്ല, അത് യാഥാർത്ഥ്യമായിരുന്നു. ഷോട്ട് കഴിഞ്ഞെങ്കിലും എനിക്ക് ഒരു അസ്വസ്ഥത തോന്നി. മുറിക്കുള്ളിൽ ചെന്നപ്പോൾ രശ്‌മിക കരഞ്ഞുകൊണ്ടിരുന്നു. ഏകദേശം 20 മിനിറ്റ് അവർ കരഞ്ഞു. എന്താണ് അവരുടെ മനസ്സിലൂടെ പോയത് എന്നറിയില്ല, പക്ഷേ അത് അവരെ ആഴത്തിൽ ബാധിച്ചതാണെന്ന് മനസിലായി,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

‘ചി ലാ സൗ’, ‘മൻമധുഡു 2’ എന്നിവയ്ക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീഡി, ധീരജ് മൊഗിലൈനേനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ദീക്ഷിത് ഷെട്ടി, റാവു രമേശ്, രോഹിണി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam