മിലാൻ: ആഗോള ഫാഷൻ ഭൂപടത്തിൽ വീണ്ടും തരംഗമായി ഇന്ത്യൻ താരം പ്രിയങ്ക ചോപ്ര. മിലാനിൽ നടന്ന പ്രമുഖ ജ്വല്ലറി ബ്രാൻഡിന്റെ ഗ്ലാമറസ് ചടങ്ങിലാണ് പ്രിയങ്ക ചോപ്ര മുഖ്യാകർഷണമായത്.
ഹോളിവുഡ് താരങ്ങളായ ആൻ ഹാതവേ ഗായിക ഡുവ ലിപ്പ തുടങ്ങിയ വൻനിര താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ തന്റെ സ്റ്റൈലിഷ് ലുക്ക് കൊണ്ട് പ്രിയങ്ക ശ്രദ്ധ പിടിച്ചുപറ്റി.
ഷോൾഡർ ഡീറ്റൈലിംഗോട് കൂടിയ കറുത്ത ഗൗണിലാണ് പ്രിയങ്ക എത്തിയത്. ലളിതമെങ്കിലും ആകർഷകമായ വസ്ത്രധാരണത്തിനൊപ്പം വജ്രവും മരതകവും പതിപ്പിച്ച നെക്ലേസ് താരത്തിന് ഒരു രാജകീയ പരിവേഷം നൽകി. ചടങ്ങിന് മുൻപുള്ള തന്റെ ഒരുക്കങ്ങളുടെ വീഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ചടങ്ങിൽ ചുവന്ന ഗൗണിൽ ആൻ ഹാതവേയും കറുത്ത വസ്ത്രത്തിൽ ഡുവ ലിപ്പയും തിളങ്ങി. ചടങ്ങിനിടെ പ്രിയങ്കയും ആൻ ഹാതവേയും സൗഹൃദം പങ്കിടുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ അക്കാദമി അവാർഡ് വേദിയിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.
തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും തന്റെ പുതിയ സിനിമാ പ്രോജക്റ്റുകളുടെ പണിപ്പുരയിലാണ് പ്രിയങ്ക. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'വാരാണസി' (Varanasi) യുടെ അടുത്ത ഘട്ട ചിത്രീകരണത്തിനായി താരം അന്റാർട്ടിക്കയിലേക്ക് തിരിക്കും.
മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ പ്രിയങ്കയ്ക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നത്.2027 ഏപ്രിൽ 7-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെയും ഹോളിവുഡിലെയും പ്രമുഖർ ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
