പ്രിയദർശനും ലിസിയും വീണ്ടും ഒരുമിച്ചു?; സന്തോഷവാർത്ത പങ്കുവച്ചു ഭാഗ്യലക്ഷ്മി

MARCH 22, 2026, 10:25 PM

മലയാളികളുടെ പ്രിയ സംവിധായകനായ പ്രിയദർശനും അഭിനേത്രിയായ ലിസിയും വീണ്ടും ഒരുമിച്ചെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

1990ൽ വിവാഹിതരായ ഇരുവരും 2016ൽ വിവാഹമോചനം നേടിയിരുന്നെങ്കിലും പിന്നീട് പല പൊതുവേദികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ വേർപിരിഞ്ഞ ജീവിതത്തിന് വിരാമമിട്ട് ഇരുവരും വീണ്ടും ഒരുമിച്ച് കഴിയുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വന്ന റിപ്പോർട്ടുകൾ പ്രകാരം, “വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നത്” എന്നാണ് പ്രിയദർശൻ പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

ഈ വാർത്തയ്ക്ക് പിന്നാലെ ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയും സന്തോഷം പങ്കുവച്ചു രംഗത് എത്തി. ആത്മാർത്ഥ പ്രണയമെങ്കിൽ എത്ര അകന്നാലും അവർ എന്നെങ്കിലും ഒന്നിക്കുമെന്നാണ് ഭാ​ഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്."ചില സിനിമയിലെ നായകനും നായികയും പിരിയുമ്പോൾ നാം ചിന്തിക്കും അയ്യോ അവർ പിരിയേണ്ടിയിരുന്നില്ല എന്ന്.. ചില ബന്ധങ്ങൾ അങ്ങനെയാണ്. ആത്മാർത്ഥ പ്രണയം ഉള്ളിൽ ഉണ്ടെങ്കിൽ എത്ര അകന്ന് പോയാലും എന്നെങ്കിലും അവർ ഒന്നിക്കും. ഒന്നിക്കാതിരിക്കാനാവില്ല അവർക്ക്. ഒരുപാട് സന്തോഷം തോന്നി ഈ വാർത്ത കേട്ടപ്പോൾ..", എന്നാണ് ഭാ​ഗ്യലക്ഷ്മി കുറിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam