ഇന്ത്യൻ യുവാക്കൾക്ക് കെ-പോപ്പ് ലോകത്തേക്ക് അവസരം; ഹൈബ് ഓഡിഷൻ പ്രഖ്യാപിച്ചു

MARCH 25, 2026, 6:43 AM

ഇന്ത്യയിലെ സംഗീതം ഇഷ്ടപ്പെടുന്ന യുവാക്കൾക്ക് കെ-പോപ്പ് രംഗത്തേക്ക് കടക്കാനുള്ള പുതിയ അവസരമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. HYBE Corporation ഇന്ത്യയിൽ ആദ്യമായി ടാലന്റ് ഓഡിഷൻ നടത്തുമെന്ന് പ്രഖ്യാപിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഇന്ത്യൻ പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓഡിഷൻ സംഘടിപ്പിക്കുന്നത്. വോക്കൽ, ഡാൻസ്, റാപ്പ് മേഖലകളിൽ കഴിവുള്ളവർക്കാണ് പ്രധാന പരിഗണന. ഓൺലൈനായും നേരിട്ടും വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കും.

രാജ്യത്തെ പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗുവാഹത്തി, ഹൈദരബാദ്, കൊൽക്കത്ത, മുംബൈ, പുണെ എന്നിവിടങ്ങളിലാണ് നേരിട്ടുള്ള ഓഡിഷൻ സംഘടിപ്പിക്കുന്നത്. ഈ മാസം 31നാണ് ഓഡിഷനുകൾ നടക്കുന്നത്. പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും ഉടൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് കമ്പനി അറിയിച്ചു.

vachakam
vachakam
vachakam

കെ-പോപ്പ് താരങ്ങളെ രൂപപ്പെടുത്തുന്നതിൽ പ്രശസ്തമായ പ്രത്യേക പരിശീലന രീതിയാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്കായി ഒരുക്കുന്നത്. 2025 സെപ്റ്റംബറിൽ മുംബൈയിൽ ഹൈബ് ഇന്ത്യ എന്ന പേരിൽ കമ്പനി പ്രവർത്തനം ആരംഭിച്ചിരുന്നു. ദക്ഷിണ കൊറിയയ്ക്ക് പുറത്തുള്ള അവരുടെ പ്രധാന ശാഖകളിൽ ഒന്നാണ് ഇത്. BTS, SEVENTEEN എന്നിവ ഉൾപ്പെടെ നിരവധി പ്രമുഖ ഗ്രൂപ്പുകൾ ഈ കമ്പനിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam