11 വയസ്സിന്റെ വ്യത്യാസം! നടി മൃണാൾ ഠാക്കൂറും ക്രിക്കറ്റ് താരം യശസ്വി ജെയ്‌സ്വാളും ഡേറ്റിംഗിൽ? 

JULY 27, 2026, 10:46 PM

ബോളിവുഡ് നടി മൃണാൾ ഠാക്കൂറും യുവ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജെയ്‌സ്വാളും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നു. മുംബൈ ബാന്ദ്ര വെസ്റ്റിലെ പ്രശസ്തമായ 'ബൂജി കഫേയിൽ' (Boojee Cafe) 25 -കാരനായ ജെയ്‌സ്വാളും 33-കാരിയായ മൃണാളും ഒരുമിച്ചെത്തിയതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഗോസിപ്പുകൾക്ക് തുടക്കമായത്.

കഫേയിൽ നിന്ന് ജെയ്‌സ്വാൾ പുറത്തേക്ക് പോകുന്നതും മൃണാൾ അവിടെ തുടരുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഇതോടെ ഇരുവരും ഡേറ്റിംഗിലാണെന്ന തരത്തിൽ ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുത്തു.

വീഡിയോ വൈറലായെങ്കിലും ഇരുവരും പ്രണയത്തിലാണെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് ഒരുവിഭാഗം ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന ഏതെങ്കിലും പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാകാം കഫേയിൽ എത്തിയതെന്നാണ് കരുതപ്പെടുന്നത്.

vachakam
vachakam
vachakam

33 കാരിയായ മൃണാളും 24 കാരനായ ജെയ്‌സ്വാളും തമ്മിലുള്ള 11 വയസ്സിന്റെ പ്രായവ്യത്യാസവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. മുൻപും മൃണാൾ ഠാക്കൂറുമായി ബന്ധപ്പെട്ട് ഇത്തരം ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. തമിഴ് നടൻ ധനുഷുമായി മൃണാൾ പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നുവെന്നും പ്രചരണമുണ്ടായിരുന്നെങ്കിലും, ആ വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഇരുപക്ഷവും വ്യക്തമാക്കുകയായിരുന്നു.

2023-ൽ വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി ഇന്ത്യൻ ക്രിക്കറ്റിലെ ഉദയതാരമായി മാറിയ ഇടങ്കയ്യൻ ബാറ്ററാണ് യശസ്വി ജെയ്‌സ്വാൾ. രാജസ്ഥാൻ റോയൽസിന്റെ വിശ്വസ്തനായ ജെയ്‌സ്വാൾ അടുത്തിടെ നടക്കാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ഹേ ജവാനി തോ ഇഷ്ക് ഹോനാ ഹേ' എന്ന സിനിമയിലാണ് മൃണാൾ ഠാക്കൂർ അവസാനമായി വേഷമിട്ടത്. നിലവിൽ  ഗോസിപ്പുകളോട് മൃണാളോ ജെയ്‌സ്വാളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam