'സിനിമാ സെറ്റിൽ പല തവണ ശരീരത്തിൽ കയറി പിടിച്ചു'; സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മൊണാലിസ

MARCH 24, 2026, 5:40 AM

കൊച്ചി: സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ വൈറൽ താരം മൊണാലിസ രംഗത്ത്. സിനിമാ സെറ്റിൽ വെച്ച് സനോജ് മിശ്ര മോശമായി പെരുമാറിയെന്നും പല തവണ ശരീരത്തിൽ കയറി പിടിച്ചെന്നും മൊണാലിസ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മൊണാലിസ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്. സത്യം മറച്ചു വെക്കാനാണ് സനോജ് മിശ്ര അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും അവർ പറഞ്ഞു. നേപ്പാളിലും ഡെറാഡൂണിലും വെച്ചും മോശം അനുഭവങ്ങൾ ഉണ്ടായതായി മൊണാലിസ കൂട്ടിച്ചേർത്തു.

മുസ്ലിം ആയതിനാൽ തന്നെയാണ് ആക്രമണം നേരിടുന്നതെന്ന് മൊണാലിസയുടെ ഭർത്താവും നടനുമായ ഫര്‍മാന്‍ ഖാന്‍ ആരോപിച്ചു. 2015ൽ എടുത്ത ആധാർ കാർഡ് പുറത്തുവിട്ടുകൊണ്ടായിരുന്നു മൊണാലിസയുടെ പ്രതികരണം. ഡയറി ഓഫ് മണിപ്പൂർ എന്ന ചിത്രത്തിലാണ് മൊണാലിസ അഭിനയിച്ചിരുന്നത്, ഇത് സംവിധാനം ചെയ്തത് സനോജ് മിശ്രയാണ്.

vachakam
vachakam
vachakam

കഴിഞ്ഞ ആഴ്ചയാണ് മൊണാലിസയും ഫര്‍മാന്‍ ഖാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എംപി എ എ റഹിം എന്നിവർ പങ്കെടുത്തിരുന്നു.

വിവാഹത്തിന് ശേഷം കേരളത്തെ പ്രശംസിച്ച മൊണാലിസയും ഫര്‍മാന്‍ ഖാനും, ഇവിടെ ഉള്ളവർ നല്ല മനുഷ്യരാണെന്നും കേരളം നല്ല സ്ഥലമാണെന്നും പ്രതികരിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam