മാസ്റ്റർഷെഫിൽ  'ഡച്ചസ്' വിവാദം; മേഗൻ മാർക്കിളിന്റെ പുതിയ ഷോ ബഹിഷ്‌കരിക്കാൻ ആഹ്വാനം 

JULY 14, 2026, 10:54 PM

ഹോളിവുഡിന്റെ വെള്ളിത്തിരയിൽ നിന്ന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ മരുമകളായും, പിന്നീട് അവിടെനിന്നും പടിയിറങ്ങി  വാർത്തകളിൽ നിറഞ്ഞ  മേഗൻ മാർക്കിൾ  മറ്റൊരു വമ്പൻ വിവാദത്തിലേക്ക്. പ്രശസ്ത റിയാലിറ്റി ഷോയായ 'മാസ്റ്റർഷെഫ് ആസ്‌ട്രേലിയ'യിൽ ഗസ്റ്റ് ജഡ്ജായി എത്താനൊരുങ്ങുന്ന മേഗനെതിരെ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. രാജകീയ ചുമതലകൾ ഉപേക്ഷിച്ചിട്ടും 'ഡച്ചസ് ഓഫ് സസെക്സ്'  എന്ന പദവി വിട്ടുകളയാത്ത മേഗന്റെ ഇരട്ടത്താപ്പാണ് ഇപ്പോൾ പ്രേക്ഷകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ആസ്‌ട്രേലിയയിലെ പ്രമുഖ ചാനലായ 'ചാനൽ 10' ആണ് മേഗൻ മാർക്കിൾ മാസ്റ്റർഷെഫിൽ അതിഥിയായി എത്തുന്ന വിവരം പുറത്തുവിട്ടത്. ജൂലൈ 26-ന് സംപ്രേഷണം ചെയ്യുന്ന പ്രത്യേക എപ്പിസോഡിൽ മേഗൻ ജഡ്ജായെത്തും. കഴിഞ്ഞ ഏപ്രിലിൽ നടത്തിയ ആസ്‌ട്രേലിയൻ സന്ദർശനത്തിനിടയിലായിരുന്നു ഇതിന്റെ ചിത്രീകരണം.

മികച്ച ഭക്ഷണത്തോടും പാചകത്തോടുമുള്ള തന്റെ താല്പര്യം പങ്കുവെക്കാൻ മേഗൻ എത്തുന്നുവെന്ന പ്രൊമോഷണൽ പോസ്റ്റ് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് കമന്റ് ബോക്സിൽ ഉയർന്നത്. ഷോ ബഹിഷ്‌കരിക്കുമെന്നാണ് പല പ്രേക്ഷകരും പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

പ്രൊമോ പോസ്റ്റുകളിൽ മേഗനെ 'ഡച്ചസ് ഓഫ് സസെക്സ്' എന്ന് വിശേഷിപ്പിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ബ്രിട്ടീഷ് രാജകുടുംബം വിട്ട് കാലിഫോർണിയയിലേക്ക് താമസം മാറിയ ഇവർക്ക് ഈ പദവികൾ ഉപയോഗിക്കാൻ അവകാശമില്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ, നിയമപരമായി എലിസബത്ത് രാജ്ഞി ഇവർക്ക് ഈ പദവി നിലനിർത്താൻ അനുവാദം നൽകിയിരുന്നു എന്നതാണ് വസ്തുത. 

നേരത്തെ നെറ്റ്ഫ്ലിക്സുമായി ചേർന്ന് മേഗൻ അവതരിപ്പിച്ച സ്വന്തം കുക്കിംഗ്-ലൈഫ് സ്റ്റൈൽ ഷോ പരാജയപ്പെടുകയും രണ്ട് സീസണുകൾക്ക് ശേഷം കരാർ റദ്ദാക്കുകയും ചെയ്തിരുന്നു. ദശലക്ഷക്കണക്കിന് ഡോളർ മുടക്കിയ നെറ്റ്ഫ്ലിക്സിന് ഈ പ്രോജക്റ്റിൽ നിന്ന് വൻ സാമ്പത്തിക നഷ്ടമാണുണ്ടായത്. കൂടാതെ, മേഗന്റെ അഹങ്കാര സ്വഭാവം കാരണം സെറ്റിലെ ജീവനക്കാർക്കും ഇവരോടൊപ്പം ജോലി ചെയ്യാൻ താല്പര്യമില്ലായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് മാസ്റ്റർഷെഫിലൂടെയുള്ള മേഗന്റെ പുതിയ ചുവടുവെപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam