‘ധുരന്ധർ’ സിനിമയ്ക്ക് പ്രചോദനമായ സൈനികനെ താൻ നേരിൽ കണ്ടിട്ടുണ്ടെന്നും പരിചയപ്പെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി മേജർ രവി. മരണാനന്തരം രാജ്യത്തെ പരമോന്നത ശൗര്യ ബഹുമതികളിലൊന്നായ അശോക ചക്ര നൽകി ആദരിക്കപ്പെട്ട മേജർ മോഹിത് ശർമ്മയെ പരിചയപ്പെട്ട അനുഭവമാണ് മേജർ രവി പങ്കുവെച്ചത്.
എന്നാൽ ‘ധുരന്ധർ’ മേജർ മോഹിത് ശർമ്മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയല്ലെന്ന് സംവിധായകൻ ആദിത്യ ധർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ചിത്രത്തിന് പ്രചോദനമായത് അദ്ദേഹമാണെന്ന് തന്നോട് തന്നെ ആദിത്യ ധർ പറഞ്ഞിട്ടുണ്ടെന്നും മേജർ രവി പറയുന്നു.
സംവിധായകൻ ആദിത്യ ധർ, സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന കാലത്താണ് പരിചയമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലാണ് മേജർ രവി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
