കാന്താര 2 സിനിമയിലെ ദൈവ കോലത്തെ അപമാനിച്ചുവെന്ന പരാതിയെ തുടർന്ന് കർണാടക ഹൈക്കോടതി നടൻ രൺവീർ സിംഗ് മാപ്പ് പറയണമെന്ന് നിർദ്ദേശിച്ചു. കൂടാതെ, രൺവീർ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ഹൈക്കോടതി നിലപാട് പ്രകാരം, മതവികാരങ്ങളെ മാനിക്കുക എന്നത് പൊതു രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഒരു ബാധ്യതയെന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം തന്റെ പ്രവൃത്തികൾക്ക് നിരുപാധികം ക്ഷമാപണ പ്രഖ്യാപനം ചെയ്ത് സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണെന്ന് രൺവീർ സിംഗിന് ഹൈക്കോടതിയെ അറിയിച്ചതായി ആണ് റിപ്പോർട്ടുകൾ പറയുന്നത്. കോടതി നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചാമുണ്ഡി ക്ഷേത്ര സന്ദർശനത്തിനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ രൺവീർ കാന്താര 2-യിലെ ദൈവ കോലത്തെ അനുകരിച്ചതായിരുന്നു വിവാദത്തിന് കാരണം. മത വികാരം വ്രണിപ്പെടുത്തിയതായി ആരോപിച്ച് ബംഗളുരു പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകൻ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
