വിവാഹമോചനം, കാൻസർ; തന്റെ ജീവിതം തുറന്ന് പറഞ്ഞ് ജുവൽ മേരി

AUGUST 12, 2025, 7:54 AM

ആങ്കറിം​ഗ് രം​ഗത്തേക്ക് വന്ന് ബി​ഗ് സ്ക്രീനിലും തന്റെ സാന്നിധ്യം ഉറപ്പിച്ച താരമാണ്  ജുവൽ മേരി. മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും നിറഞ്ഞു നിന്ന താരം പെട്ടെന്ന് ഇതിൽ നിന്നെല്ലാം ഉൾവലിഞ്ഞു.  എന്തുകൊണ്ട് താൻ പലയിടങ്ങളിലും നിന്നും മാറി നിന്നു എന്നതിന് കൃത്യവും വ്യക്തവുമായ ഉത്തരം നൽകുകയാണ് താരം. 

  വിവാഹമോചനം, കാൻസർ എന്നീ വിഷമഘട്ടങ്ങൾ താൻ അതിജീവിച്ചെന്ന് ജുവൽ‌ മേരി പറയുന്നു.  2015 ലാണ് ജുവൽ വിവാഹിതയായത്. ടെലിവിഷൻ പ്രൊഡ്യൂസർ ജെൻസൺ സക്കറിയ ആയിരുന്നു ഭർത്താവ്. താനിപ്പോൾ നിയമപരമായി വിവാഹ മോചിതയാണെന്ന് ജുവൽ മേരി പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ....

"ഞാൻ വിവാഹിതയായിരുന്നു. പിന്നെ ഡിവോഴ്സ് ചെയ്തു. ഫെെറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങിയ ഒരാളാണ് ഞാൻ.   ഞാൻ സ്ട്ര​ഗിൾ ചെയ്തു. പോരാടി ജയിച്ചു. അങ്ങനെ ഞാൻ രക്ഷപ്പെ‌ട്ടു. ‍ഡിവോഴ്സായിട്ട് ഒരു വർഷം ആകുന്നേയുള്ളൂ. 2021 മുതൽ ഞാൻ സെപ്പറേറ്റഡ് ആയി ജീവിക്കാൻ തുടങ്ങി," ജുവൽ മേരി പറയുന്നു. 2023 ൽ തനിക്ക് കാൻസർ സ്ഥിരീകരിച്ചെന്നും ജുവൽ പറയുന്നു.

vachakam
vachakam
vachakam

"മൂന്ന് നാല് വർഷം കഴിഞ്ഞാണ് എനിക്ക് ‍ഡിവോഴ്സ് കിട്ടിയത്. മ്യൂചൽ ഡിവോഴ്സാണെങ്കിൽ ആറ് മാസം കൊണ്ട് കിട്ടും. മ്യൂചൽ കിട്ടാൻ വേണ്ടി ഞാൻ നടന്ന് കഷ്ടപ്പെട്ട് വാങ്ങിച്ച ഡിവോഴ്സാണ്. അന്ന് കയ്യിൽ സ്റ്റാർ സിം​ഗറൊക്കെ ചെയ്തതിന്റെ കുറച്ച് പെെസയുണ്ട്. ഇനിയെങ്കിലും ലെെഫ് ആസ്വദിക്കണം, എനിക്കൊന്ന് സന്തോഷിക്കണം എന്ന് കരുതി"

"അങ്ങനെ ലണ്ടനിൽ എനിക്കൊരു ഷോ വന്നു. ഒരുപാട് യാത്രകൾ ചെയ്തു. എല്ലാം കഴിഞ്ഞ് തിരിച്ച് കൊച്ചിയിൽ വന്നു. കയ്യിലുള്ള കാശൊക്കെ പൊട്ടിച്ചു. തിരിച്ച് വന്ന് ഞാൻ ഇനിയും വർക്ക് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അന്ന് ഏഴ് വർഷത്തിന് മുകളിലായി തെെറോയ്ഡ് പ്രശ്നമുണ്ട്. പിന്നെ എന്റെ ഇന്റേണൽ ട്രോമയും. പിസിഒഡി, തെെറോയ്ഡ് പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ റെ​ഗുലർ ചെക്കപ്പിന് പോയി"

"അന്ന് വരെ എനിക്ക് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ആകെപ്പാടെ ചുമയ്ക്കുമ്പോൾ കഫം എക്സ്ട്രാ വരും. എപ്പോഴും ത്രോട്ട് ക്ലിയർ ചെയ്യണം. ഒരു സ്കാൻ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ ബിഎസ്സി നഴ്സിം​ഗ് പഠിച്ച ആളാണ്. അവർ മാർക്ക് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി. കയ്യും കാലും തണുക്കാൻ തുടങ്ങി"

vachakam
vachakam
vachakam

"കാരണം സ്കാൻ ചെയ്തവരുടെ മുഖം മാറുന്നുണ്ട്. നമുക്കൊരു ബയോപ്സി എടുക്കണം എന്ന് പറഞ്ഞപ്പോൾ എന്റെ കാലുറഞ്ഞ് പോയി. അത് വേണ്ട എന്ന് ഞാൻ. ഭയങ്കര പേടിയായിരുന്നു. ഇല്ല മാഡം, അതെടുക്കണം എന്ന് അവർ പറഞ്ഞു. അന്ന് തന്നെ ബയോപ്സി എടുത്തു. ഡോക്ടർ‌ എനിക്ക് ഏകദേശം സൂചന തന്നിരുന്നു. 15 ദിവസം കഴിയും റിസൽട്ട് വരാൻ," ജുവൽ മേരി പറയുന്നു. ലെഫ് സ്ലോ ആയിപ്പോയി.

റിസൽട്ട് വന്നപ്പോൾ ഒന്ന് കൂടെ ബയോപ്സി എടുക്കാമെന്ന് പറഞ്ഞു. രണ്ടാമത്തെ റിസൽട്ട് വന്നപ്പോൾ പണി കിട്ടിയെന്ന് മനസിലായി. സർജറി കഴിഞ്ഞപ്പോൾ സൗണ്ട് പോയി. അത് സ്വാഭാവമികമാണ്. പിന്നെ എല്ലാം ശരിയായെന്നും ജുവൽ മേരി വ്യക്തമാക്കി.  ആദ്യമായാണ് തന്റെ സ്വകാര്യ ജീവിതത്തിൽ നേരിട്ട വലിയ പ്രതിസന്ധികളെക്കുറിച്ച് ജുവൽ മേരി ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam