സൂപ്പർതാരം രാം ചരണിന്റെ ഭാര്യ എന്നതിനപ്പുറം സ്വന്തം കരിയറില്‍ വളർന്ന് വന്ന വ്യക്തിയാണ് ഉപാസന കാമിനേനി. ഹെല്‍ത്ത് കെയർ മേഖലയിലെ പ്രബല സാന്നിധ്യമാണ് ഉപാസന.
2012 ലാണ് ഇരുവരും വിവാഹിതരായത്. 2023 ല്‍ ഇരുവർക്കും മകള്‍ പിറന്നു. ക്ലിൻ കാര കൊനിഡേല എന്നാണ് മകളുടെ പേര്. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങള്‍ക്കിപ്പുറമാണ് ഉപാസന അമ്മയായത്.
കരിയറിലെ തിരക്കുകള്‍ കാരണം കുഞ്ഞ് പിന്നീട് മതിയെന്ന് ഉപാസന തീരുമാനിക്കുകയായിരുന്നു. താൻ നേരത്തെ തന്നെ എഗ്ഗ് ഫ്രീസിംഗ് ചെയ്തിരുന്നെന്ന് ഉപാസന തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് പുതിയ അഭിമുഖത്തില്‍ താരപത്നി.
എഗ് ഫ്രീസിംഗ് ബുദ്ധിമുട്ടായിരുന്നില്ല. ഫെർട്ടിലിറ്റി കാരണം കൊണ്ടാണ് എഗ് ഫ്രീസ് ചെയ്യുന്നതെന്ന് ആളുകള്‍ കരുതുന്നു. പക്ഷെ അത് ഒരു ഇൻഷുറൻസ് പോളിസി പോലെയാണ്. ഒരു സ്ത്രീക്ക് എടുക്കാൻ പറ്റുന്ന ഏറ്റവും നല്ല ഇൻഷുറൻസ്. ജീവിതത്തില്‍ ഏത് സമയത്ത് കുഞ്ഞ് വേണമെന്ന് അവള്‍ക്ക് തീരുമാനിക്കാം.
കാരണം അവളാണ് ഗർഭം ധരിക്കുന്നതും കുഞ്ഞിനെ പരിപാലിക്കുന്നതും. എഗ് ഫ്രീസിംഗ് ചെയ്യാൻ തീരുമാനിച്ചപ്പോള്‍ കുടുംബം പിന്തുണച്ചു. പക്ഷെ കാര തനിക്ക് നാച്വറലായി ഉണ്ടായ കുഞ്ഞാണെന്നും ഉപാസന കാമിനേനി തുറന്ന് പറഞ്ഞു.
കുറച്ച് കാലം കഴിഞ്ഞാല്‍ എംബ്രിയോസുകള്‍ വെച്ച് സയൻസിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാൻ പറ്റും. അവ ഹെല്‍ത്തിയായിരിക്കുമ്ബോള്‍ പരമാവധി സേവ് ചെയ്യണം. അതാണ് ഞാൻ ചെയ്തത്.
മകളുടെ കാര്യങ്ങളില്‍ രാം ചരണ്‍ ശ്രദ്ധ കൊടുക്കാറുണ്ടെന്ന് ഉപാസന പറയുന്നുണ്ട്. തുല്യ പങ്കാളിത്തം അദ്ദേഹം എടുക്കുന്നു. ഞാൻ യാത്ര ചെയ്യുന്ന സമയത്ത് എന്നേക്കാളേറെ. ഞാൻ ഹാർവാർഡില്‍ പോയ സമയത്ത് രാം ചരണിനൊപ്പമായിരുന്നു കാര എന്നും ഉപാസന കാമിനേനി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്