മദ്യാസക്തിയോടുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് മനസ്സു തുറന്ന് ബോളിവുഡ് താരം ഹൃതിക് റോഷന്റെ സഹോദരി സുനൈന റോഷൻ. തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമായിരുന്നു അതെന്നാണ് സുനൈന പറയുന്നത്.
'മദ്യം ഒരു മോശം കാര്യമല്ല, പക്ഷേ മദ്യപാന ആസക്തിയെന്നത് മദ്യത്തിനു പുറത്ത് നിങ്ങള്‍ക്ക് നിയന്ത്രണമില്ലാത്ത അവസ്ഥയാണ്. ഞാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു സമയത്തിലൂടെ കടന്നുപോകുകയായിരുന്നു.
വൈകാരികമായി ഞാൻ ദുർബലയായിരുന്നു, എന്റെ ഇന്ദ്രിയങ്ങളെ മരവിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു, അതിനാല്‍ ഞാൻ മദ്യപിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമായിരുന്നു അതെന്ന് എനിക്കറിയാം.' സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ സുനൈന പറഞ്ഞു.
തല്‍ക്കാല ആശ്വാസത്തിനു തുടങ്ങിയ മദ്യപാനശീലം പിന്നീട് ആസക്തിയായി വളർന്നു. അത് തന്നെ ശാരീരികമായും മാനസികമായും തളർത്തിയെന്നും സുനൈന പറയുന്നു. 'ഞാൻ കിടക്കയില്‍ നിന്ന് വീണു, എനിക്ക് പരിക്കേറ്റു. മറ്റൊരിക്കല്‍ കസേരയില്‍ നിന്ന് വഴുതി വീണു, വളരെ ബുദ്ധിമുട്ടുള്ള ഒരു ഘട്ടമായിരുന്നു. ഇത് ഒരു ദുഷിച്ച ചക്രമാണ്, മദ്യപാനം അമിതമാവുന്നതോടെ നിങ്ങളുടെ തലച്ചോറ് മരവിക്കുന്നു, അടുത്ത ദിവസം, നിങ്ങള്‍ക്ക് കൂടുതല്‍ ഉത്കണ്ഠ, പരിഭ്രാന്തി, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടുമെന്നും സുനൈന പറഞ്ഞു.
കുടുംബത്തിന്റെ ഇടപെടലും പിന്തുണയും സ്വന്തം ദൃഢനിശ്ചയവും കൊണ്ട്, സുനൈന വൈകാതെ പ്രൊഫഷണല്‍ സഹായം തേടുകയും 28 ദിവസം ഒരു പുനരധിവാസ കേന്ദ്രത്തില്‍ ചെലവഴിക്കുകയും ചെയ്തു. അതിനു ശേഷമാണ് മദ്യാസക്തിയില്‍ നിന്നും സുനൈന മുക്തയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്