'ഇതിന്റെ പേര് പത്രപ്രവര്‍ത്തനം എന്നല്ല'; അനുഷ്‌ക ഷെട്ടിയുടെ വിവാഹ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ടീം

MARCH 20, 2026, 1:16 AM

തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ആരാധകവൃന്ദമുള്ള നടിയാണ്  അനുഷ്‌ക ഷെട്ടി. താരത്തെ സംബന്ധിച്ച വിവാഹ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 44-ാം വയസ്സില്‍ അനുഷ്‌കയ്ക്ക് വിവാഹം എന്ന തരത്തിലുള്ള തലക്കെട്ടുകളാണ് ശ്രദ്ധ നേടിയത്. 

എന്നാല്‍ ഈ വാര്‍ത്തകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അനുഷ്‌കയുടെ ടീം രംഗത്തെത്തി. സ്ഥിരീകരണമില്ലാത്ത കാര്യങ്ങള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പത്രപ്രവര്‍ത്തനം അല്ലെന്നാണ് അനുഷ്കയുടെ ടീം പ്രതികരിച്ചത്. 

ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വാര്‍ത്ത നല്‍കുമ്പോള്‍ കുറഞ്ഞത് ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് അനുഷ്‌കയുടെ പ്രായം ചൂണ്ടിക്കാട്ടി തലക്കെട്ടുകള്‍ നല്‍കിയതില്‍ ടീം നിരാശ പ്രകടിപ്പിച്ചു. ഒരു നടിയുടെ കാര്യത്തില്‍ മാത്രം പ്രായം ഉയര്‍ത്തിക്കാട്ടുന്നത് എന്തുകൊണ്ടാണെന്നും, അതേ സമീപനം നടന്മാരുടെ കാര്യത്തില്‍ കാണുന്നില്ലെന്നും അവർ ചോദിച്ചു.

vachakam
vachakam
vachakam

വിവാഹം ഒരാളുടെ പൂര്‍ണമായും വ്യക്തിപരമായ തീരുമാനമാണെന്നും, അത് ഒരു ബ്രേക്കിംഗ് ന്യൂസോ സെന്‍സേഷണല്‍ വിഷയമോ അല്ലെന്നും ടീം വ്യക്തമാക്കി. ഇത്തരത്തിലുള്ള ഗോസിപ്പ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. നടന്മാര്‍ക്ക് നല്‍കുന്ന അതേ മാന്യതയും ബഹുമാനവും നടിമാര്‍ക്കും നല്‍കണമെന്ന ആവശ്യവുമായാണ് അനുഷ്‌കയുടെ ടീം പ്രതികരണം അവസാനിപ്പിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam