എൻഹൈപ്പൻ ഗ്രൂപ്പിൽ നിന്ന് മാറിയതിന്റെ ആഘാതത്തിലായിരുന്ന ആരാധകർക്ക് ആശ്വാസമായി പ്രിയപ്പെട്ട കെ-പോപ്പ് താരം ഹീസങിന്റെ പുതിയ വെളിപ്പെടുത്തലുകൾ. മാർച്ച് 22 ഞായറാഴ്ച നടന്ന വീഡിയോ കോൾ ഫാൻസൈൻ ഇവന്റിലൂടെയാണ് ഹീസങ് തന്റെ ഭാവി പരിപാടികളെക്കുറിച്ച് വ്യക്തമാക്കിയത്. താൻ സുഖമായിരിക്കുന്നുവെന്നും തന്റെ സ്വപ്നങ്ങൾ പിന്തുടരാൻ ആരാധകരുടെ പിന്തുണ വേണമെന്നും താരം അഭ്യർത്ഥിച്ചു.
ആരാധകരുമായുള്ള സംഭാഷണത്തിനിടയിൽ ഹീസങ് വികാരാധീനനായി. "നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, ഞങ്ങൾ കൂടെയുണ്ടാകും" എന്ന ആരാധകരുടെ വാക്കുകൾക്ക് നന്ദി പറഞ്ഞ താരം, താൻ കഠിനാധ്വാനം ചെയ്യുമെന്ന് ഉറപ്പുനൽകി. "നിങ്ങളെ ആശ്ചര്യപ്പെടുത്തിയതിലും വിഷമിപ്പിച്ചതിലും എനിക്ക് വലിയ സങ്കടമുണ്ട്, എന്നെ വിശ്വസിച്ചതിന് നന്ദി," ഹീസങ് പറഞ്ഞു.
ഏകദേശം ആറ് വർഷത്തോളം എൻഹൈപ്പന്റെ ഭാഗമായിരുന്ന ഹീസങ്, തന്റെ സോളോ കരിയറിന് തുടക്കമിടുകയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. "സത്യത്തിൽ, എന്റെ പുതിയ ആൽബം ഉടൻ പുറത്തിറങ്ങും. മുൻപ് ഞാൻ ചെയ്ത പ്രവൃത്തികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും ഇത്. എന്നെ കൂടുതൽ വിശ്വസിക്കാൻ പാകത്തിലുള്ള മികച്ച വർക്ക് ആയിരിക്കും വരാൻ പോകുന്നത്," ഹീസങ് വെളിപ്പെടുത്തി.
ഹീസങ്ങിന്റെ മടക്കം ഗ്രൂപ്പിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലായിരുന്ന ആരാധകർക്ക്, താരത്തിന്റെ സോളോ ആൽബം പ്രഖ്യാപനം വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. നിലവിൽ ആൽബത്തിന്റെ പണിപ്പുരയിലാണ് താരം. എൻഹൈപ്പനിലെ മറ്റ് അംഗങ്ങൾ ഹീസങ്ങിന്റെ പുതിയ നീക്കത്തെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
