ഹൊറർ-കോമഡി ചിത്രം 'റെഡി ഓർ നോട്ട് 2' വിന്റെ പ്രമോഷൻ പരിപാടികൾക്കിടെ പാരിസിലെ ആഡംബര ഹോട്ടലിൽ തീപിടുത്തം. താരങ്ങളായ സാറ മിഷേൽ ഗെല്ലർ, കാത്രിൻ ന്യൂട്ടൺ, എലിജാ വുഡ് എന്നിവരടക്കം ഇരുന്നൂറോളം പേരെ ഹോട്ടലിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. ഭാഗ്യവശാൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
സിനിമയുടെ പ്രസ് മീറ്റിനായി താരങ്ങളും മാധ്യമപ്രവർത്തകരും ഒത്തുകൂടിയ 'ലെ ബ്രീസ്റ്റോൾ പാരിസ്' ഹോട്ടലിലെ അടുക്കളയിലാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പുക ഉയർന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും ഹോട്ടലിലുണ്ടായിരുന്ന നാനൂറോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
"സാഹചര്യം ഇപ്പോൾ പൂർണ്ണ നിയന്ത്രണത്തിലാണ്. പ്രമോഷൻ ടൂറിലുള്ള താരങ്ങളും അണിയറപ്രവർത്തകരും സുരക്ഷിതരാണ്," എന്ന് പ്രമുഖ വാർത്താ ഏജൻസിയായ ടിഎംഇസഡ് (TMZ) റിപ്പോർട്ട് ചെയ്തു.
തീപിടുത്തത്തിന് തൊട്ടുമുമ്പ് കാത്രിൻ ന്യൂട്ടൺ തന്റെ പ്രമോഷൻ ലുക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അപകടമുണ്ടായെങ്കിലും സിനിമയുടെ തുടർന്നുള്ള പ്രമോഷൻ പരിപാടികളിൽ മാറ്റമുണ്ടാകില്ലെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഷാൻ ഹാറ്റോസി കൂടി പ്രധാന വേഷത്തിലെത്തുന്ന ചിത്രം 2026 ഏപ്രിൽ 3-ന് ഇന്ത്യയിൽ പ്രദർശനത്തിനെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
