നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിന്‍റെ മണികർണിക ഫിലിംസിനെതിരെയും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിനുമെതിരെ കേസ് ഫയൽ ചെയ്തു മുതിർന്ന പത്രപ്രവർത്തകയും എഴുത്തുകാരിയുമായ കൂമി കപൂർ .
എമർജൻസി എന്ന സിനിമ തന്‍റെ 'ദി എമർജൻസി: എ പേഴ്‌സണൽ ഹിസ്റ്ററി' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് എടുത്തത് എന്നും. എന്നാല്‍ ഇരു കക്ഷികളും കരാർ ലംഘിച്ചുവെന്നും തനിക്ക് മാനനഷ്ടം ഉണ്ടാക്കുന്ന രീതിയിലാണ് പടം എടുത്തത് എന്നുമാണ് കപൂർ ആരോപിച്ചിരിക്കുന്നത്.
2015-ൽ പെൻഗ്വിൻ പ്രസിദ്ധീകരിച്ച പുസ്തകം സിനിമയായി എടുക്കാനുള്ള ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് ഒപ്പുവച്ച ത്രികക്ഷി കരാർ "നഗ്നമായി ലംഘിക്കപ്പെട്ടു" എന്നാണ് എഴുത്തുകാരിയായ കൂമി കപൂർ പറയുന്നത്.
1975-77 ലെ അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ചുള്ള വിശദമായ വിവരണം നൽകുന്ന കപൂറിന്റെ ദി എമർജൻസി ആ കാലഘട്ടത്തെക്കുറിച്ച് നടത്തിയ അവരുടെ വിപുലമായ ഗവേഷണവും വ്യക്തിപരമായ അനുഭവത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് വലിയതോതില്‍ നിരൂപക പ്രശംസ നേടിയ പുസ്തകമാണ്.
കങ്കണയുടെ എമര്‍ജന്‍സി ചിത്രം 'ചരിത്രപരമായ കൃത്യതയില്ലായ്മകള്‍' നിറഞ്ഞതാണ് എന്നാണ് എഴുത്തുകാരി ആരോപിക്കുന്നത്. അതിനാല്‍ തന്നെ തന്‍റെ പുസ്തകത്തെ ആളുകള്‍ കുറ്റപ്പെടുത്തുന്നു. സിനിമയിലെ തെറ്റായ കാര്യങ്ങള്‍ ഗുരുതരമായ വിശ്വാസ ലംഘനമാണെന്ന് കൂമി കപൂർ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്