"ഒരു ഭാര്യയോടുള്ള സഹതാപം പുരുഷന്റെ സ്വാധീനത്തിനനുസരിച്ചാണോ മാറുന്നത്"; സോഷ്യൽ മീഡിയ പോസ്റ്റുമായി ആർതി

MARCH 27, 2026, 12:03 AM

തമിഴ് നടൻ രവി മോഹൻയും മുൻഭാര്യ ആർതിയും തമ്മിലുള്ള വിവാഹമോചനവും, അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വിവാഹമോചനത്തിന് പിന്നിലെ കാരണം, മറ്റൊരു നടിയുമായുള്ള രവിയുടെ ബന്ധമാണെന്ന് ആർതിയും മുൻപ് തുറന്ന് പറഞ്ഞിരുന്നു.

ഇതിന് തൊട്ടുപിന്നാലെ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ്യ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി വൈറലായിരുന്നു. ഹർജിയിൽ സംഗീത പറയുന്നതും വിവാഹ മോചനത്തിന് പിന്നിൽ വിജയ്ക്ക് മറ്റൊരു നടിയുമായുള്ള ബന്ധമാണ് എന്നായിരുന്നു.

 ഇപ്പോഴിതാ, ആർതി രവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് വൈറലാകുന്നത്.

vachakam
vachakam
vachakam

"എന്റെ കാഴ്ചപ്പാടില്‍- ഭാര്യയുടെ മാന്യതയെക്കുറിച്ച് പെട്ടെന്നുണ്ടായ ഈ ചര്‍ച്ചകള്‍ ഇന്‍ട്രസ്റ്റിങ് ആണ്. പരസ്യമായി മറ്റൊരു ബന്ധത്തിലേക്ക് മാറുന്നതിലെ വിവേകശൂന്യതയും, ഒരു ദാമ്പത്യം തകരുന്നത് ലോകത്തിന് മുന്നില്‍ കാണേണ്ടി വരുന്നതിലെ മാനസികാഘാതവും ഒക്കെ ഇന്ന് ചര്‍ച്ചയാകുന്നു. ഇതുപോലുള്ള ചര്‍ച്ചകള്‍ തെറ്റാണെന്ന് പറയാനാകില്ല. പക്ഷേ, സമാനമായ ഒരു സാഹചര്യം കഴിഞ്ഞ വര്‍ഷം ഉണ്ടായപ്പോള്‍ ഇത്രയധികം ബഹളങ്ങള്‍ ഉണ്ടായിരുന്നില്ല. പലരും കെട്ടിച്ചമച്ച കഥകള്‍ അന്ധമായി വിശ്വസിച്ചതുകൊണ്ട്, പലതരത്തിലുള്ള മുന്‍വിധികളും നിഷേധാത്മക നിലപാടുകളും ഉണ്ടായി."

"ഒരു ഭാര്യയോടുള്ള സഹതാപം പുരുഷന്റെ സ്വാധീനത്തിനനുസരിച്ചാണോ മാറുന്നത്, അല്ലെങ്കിൽ അവളുടെ വികാരങ്ങള്‍ കേള്‍ക്കപ്പെടാനുള്ള ശരിയായ സാമൂഹിക-രാഷ്ട്രീയ സാഹചര്യമുണ്ടോ? എന്നാൽ, ഇപ്പോഴത്തെ ഈ മാറ്റത്തില്‍ എനിക്ക് സന്തോഷമുണ്ട്. അപമാനം നിശബ്ദമായി സഹിക്കാന്‍ ഒരു ഭാര്യയും ബാധ്യസ്ഥയല്ല. സഹതാപം അധികാരമുള്ളവര്‍ക്ക് വേണ്ടി മാത്രം മാറ്റിവെക്കരുത്; ഒരു ഭാര്യയുടെ അന്തസ്സ് പുരുഷന്റെ പദവിയെ ആശ്രയിക്കരുത്." എന്നാണ് ആരതി പറയുന്നത്.

ഈ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങളുമായി പ്രചരിക്കുകയും, വിവാഹമോചനവുമായി ബന്ധപ്പെട്ട ചർച്ചകളെ പുതുതായി പൊതു ശ്രദ്ധയ്ക്ക് എത്തിക്കുകയും ചെയ്തിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam