തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങ് വീക്ഷിക്കാൻ വൻ ജനസാഗരമാണെത്തിയത്. ചടങ്ങിൽ പ്രത്യേക അതിഥിയായെത്തിയ നടി തൃഷ കൃഷ്ണൻ, വിജയിയുടെ വൈകാരികമായ പ്രസംഗം കേട്ട് വേദിയിൽ വെച്ച് കണ്ണീരണിഞ്ഞത് ആരാധകരെയും വികാരാധീനരാക്കി.
ചടങ്ങിനെത്തിയ തൃഷയുടെ ഒരു പുതിയ ടാറ്റൂ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. 'നല്ല ഭാഗ്യത്തെ' സൂചിപ്പിക്കുന്ന ഈ ടാറ്റൂ വിജയിന്റെ വൻ വിജയത്തിന് നിമിത്തമായെന്നാണ് ആരാധകർക്കിടയിലെ സംസാരം.
പരമ്പരാഗത രാഷ്ട്രീയ പ്രചാരണ രീതികളിൽ നിന്ന് മാറി നിന്ന്, സോഷ്യൽ മീഡിയയിലൂടെ യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ച് വിജയ് നടത്തിയ വേറിട്ട പ്രചാരണതന്ത്രമാണ് ഡി.എം.കെ (DMK) യെ അട്ടിമറിച്ചുള്ള ഈ വിജയത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാധ്യമങ്ങളെ കാണാനോ റാലികൾ നടത്താനോ നിൽക്കാതെ, തന്റെ സന്ദേശങ്ങൾ നേരിട്ട് ജനങ്ങളിലെത്തിച്ച വിജയിന്റെ രീതി രാഷ്ട്രീയ നിരീക്ഷകരെപ്പോലും ഞെട്ടിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
