ചെന്നൈ: നടി അനുപമ പരമേശ്വരനും നടൻ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഇതുവരെ ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകർ ഇവരെ ഇഷ്ടജോഡികളായി ഏറ്റെടുത്തിരുന്നു. ഇതിനിടെ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ അനുപമ പങ്കുവെച്ച ചില പോസ്റ്റുകളാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. സമാധാനം കണ്ടെത്തുന്നതിനെക്കുറിച്ചും സ്വയം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ജീവിതത്തിലെ ചില അവസാനങ്ങളോട് വിടപറയുന്നതിനെക്കുറിച്ചുമുള്ള പോസ്റ്റുകൾ ആണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
തുടർന്ന് താരം പങ്കുവെച്ച മറ്റൊരു പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി. "ഫോട്ടോ ഡമ്പിന് മാപ്പ്... അപ്രൂവലുകൾക്കും പാട്ട് തിരഞ്ഞെടുക്കാനും മറ്റൊരാളുടെ ക്യാപ്ഷനായി കാത്തിരിക്കേണ്ടതില്ലാത്തത് കൂടുതൽ രസകരമാണ്" എന്ന കുറിപ്പും അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു.
ഇതിനുപിന്നാലെ, ചെന്നൈയിലെ ഒരു ഹോട്ടലിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും അനുപമ ധ്രുവിനെ ചെരുപ്പൂരി അടിച്ചെന്നുമുള്ള റിപ്പോർട്ടുകളും ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും തർക്കത്തെ തുടർന്ന് ബന്ധം അവസാനിപ്പിച്ചുവെന്നുമാണ് ചില റിപ്പോർട്ടുകളിലെ അവകാശവാദം.
അതേസമയം, ഈ റിപ്പോർട്ടുകളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അനുപമ പരമേശ്വരനോ ധ്രുവ് വിക്രമോ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രണയത്തെക്കുറിച്ചുള്ള മുൻകാല അഭ്യൂഹങ്ങൾക്കും ഇരുവരും പ്രതികരിക്കാത്ത സാഹചര്യത്തിൽ, നിലവിൽ പ്രചരിക്കുന്ന വാർത്തകളിലും എത്രത്തോളം വസ്തുതയുണ്ടെന്നത് വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
