ബെംഗളൂരു: വിമാനം പുറപ്പെടാനെടുത്ത കാലതാമസം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. എയര്‍ ഇന്ത്യ വിമാനത്തില്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വന്നെന്നും പൈലറ്റില്ലാത്തതിനാല്‍ വിമാനം ഏറെ വൈകിയാണ് സര്‍വീസ് നടത്തിയതെന്നും വാര്‍ണര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
''പൈലറ്റുമാരില്ലാത്ത ഒരു വിമാനത്തില്‍ ഞങ്ങള്‍ കയറി, മണിക്കൂറുകളോളം വിമാനത്തില്‍ കാത്തിരുന്നു. പൈലറ്റുമാരില്ലെന്ന് അറിഞ്ഞിട്ടും നിങ്ങള്‍ എന്തിനാണ് യാത്രക്കാരെ കയറ്റുന്നത്?'' വാര്‍ണര്‍ എഴുതി.
ബെംഗളൂരുവിലെ മോശം കാലാവസ്ഥയാണ് വിമാനം വൈകിയതിന് കാരണമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയിറക്കി. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തു. വാര്‍ണറുടെ വിമാനത്തിന് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ മറ്റൊരു ഡ്യൂട്ടിയിലായിരുന്നുവെന്നും ഇത് യാത്രാ തടസ്സത്തിന് കാരണമായെന്നും എയര്‍ലൈന്‍ വിശദീകരിച്ചു. വാര്‍ണറും മറ്റ് യാത്രക്കാരും നേരിട്ട തടസ്സത്തിന് എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ജിദ്ദയില്‍ നടന്ന മെഗാ ലേലത്തില്‍ വിറ്റുപോകാതെ പോയതിനെ തുടര്‍ന്ന് വാര്‍ണര്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025-ന്റെ ഭാഗമല്ല. ഐപിഎല്‍ ചരിത്രത്തില്‍ 6000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് നേടിയ നാല് ബാറ്റ്സ്മാന്‍മാരില്‍ വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ എന്നിവര്‍ക്കൊപ്പം വാര്‍ണറും ഉള്‍പ്പെടുന്നു. ഏപ്രില്‍ 11 മുതല്‍ മെയ് 18 വരെ നടക്കാനിരിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 2025-ല്‍ കറാച്ചി കിംഗ്സിനായി കളിക്കാന്‍ ഒരുങ്ങുകയാണ് വാര്‍ണര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്