തിരുവനന്തപുരം: ബി ഉണ്ണികൃഷ്ണൻ ചിത്രം പ്രതിഛായ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഇത്. കേരള രാഷ്ട്രീയത്തെ ബാധിച്ച നിരവധി സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണ് സിനിമ പറയുന്നത്.
ചിത്രം കണ്ട ശേഷം പ്രതികരിച്ച ചാണ്ടി ഉമ്മൻ മികച്ച അഭിപ്രായമാണ് പങ്കുവെച്ചത്. സിനിമയ്ക്ക് ഒറിജിനാലിറ്റി ഉണ്ടെന്നും മികച്ചൊരു ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. “പൊളിറ്റിക്കൽ സംഭവങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും അത് ഫിക്ഷനായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നല്ലൊരു എഫേർട്ട് എടുത്തിട്ടുണ്ട്,” എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
“സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിൽ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാനെത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീ ഗോകുലം മൂവീസ് ബാനറിൽ ഗോകുലം ഗോപാലൻ, ആർ.ഡി ഇലുമിനേഷൻസ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, ആൻ അഗസ്റ്റിൻ, സായ് കുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
