റെക്കോർഡുകൾ തകർത്ത് 'ആരിരംഗ്';  സംഗീതനിശ കണ്ടത് 18.4 മില്യൺ 

MARCH 25, 2026, 4:52 AM

ലോകമെമ്പാടുമുള്ള കെ-പോപ്പ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിടിഎസ് (BTS) നടത്തിയ തിരിച്ചുവരവ് ചരിത്രമായി മാറുന്നു. സൈനിക സേവനത്തിന് ശേഷമുള്ള നാല് വർഷത്തെ ഇടവേള കഴിഞ്ഞ് പുറത്തിറക്കിയ 'ആരിരംഗ്' (Arirang) എന്ന പുതിയ ആൽബവും തുടർന്നു നടന്ന സംഗീതനിശയും ആഗോളതലത്തിൽ റെക്കോർഡുകൾ തകർത്തു.

മാർച്ച് 21-ന് സൗളിലെ ഗ്വാങ്‌വാമുനിൽ നടന്ന കൺസേർട്ട് നെറ്റ്ഫ്ലിക്സ് (Netflix) വഴി തത്സമയം കണ്ടത് 18.4 കോടി ആളുകളാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട തത്സമയ പരിപാടികളിലൊന്നായി ബിടിഎസിന്റെ തിരിച്ചുവരവ് മാറി. ബുധനാഴ്ച നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട പ്രസ്താവന പ്രകാരം:

80 രാജ്യങ്ങളിലെ പ്രതിവാര 'Top 10' ചാർട്ടുകളിൽ ഈ ഷോ ഇടംപിടിച്ചു. ഇതിൽ 24 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ്.നെറ്റ്ഫ്ലിക്സിന്റെ ചാനലുകളിൽ മാത്രം 262 കോടിയിലധികം ഇംപ്രഷനുകളാണ് ഈ ക്യാമ്പയിന് ലഭിച്ചത്.

vachakam
vachakam
vachakam

സൗളിലെ ചരിത്രപ്രസിദ്ധമായ ഗ്യോങ്‌ബോക്ഗുങ് കൊട്ടാരത്തിന് മുന്നിൽ നടന്ന പരിപാടിയിൽ ഒരു ലക്ഷത്തിലധികം ആരാധകരാണ് നേരിട്ട് പങ്കെടുത്തത്. പുതിയ ആൽബത്തിന്റെ വിജയത്തിന് പിന്നാലെ ബിടിഎസ് ആരാധകർക്കായി കൂടുതൽ സർപ്രൈസുകൾ കാത്തിരിക്കുന്നു. ബാബ്ലോ എൻഗുയെൻ സംവിധാനം ചെയ്ത 'BTS: THE RETURN' എന്ന ഡോക്യുമെന്ററി മാർച്ച് 27-ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. ആൽബത്തിന്റെ നിർമ്മാണവും താരങ്ങളുടെ വ്യക്തിഗത വളർച്ചയും ഇതിൽ ദൃശ്യമാകും.

കൂടാതെ, ഏപ്രിൽ 9-ന് ദക്ഷിണ കൊറിയയിലെ ഗോയാങ്ങിൽ നിന്ന് ബിടിഎസിന്റെ 'ആരിരംഗ് വേൾഡ് ടൂർ' ആരംഭിക്കും. ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 34 നഗരങ്ങളിലായി 82 കൺസേർട്ടുകളാണ് പര്യടനത്തിന്റെ ഭാഗമായി നടക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam