നീണ്ട നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകപ്രശസ്ത കെ-പോപ്പ് ബാന്റായ ബി.ടി.എസ് (BTS) തങ്ങളുടെ പുതിയ ആൽബമായ 'അരിരംഗ്' (ARIRANG) ലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ആഗോള സംഗീത ലോകത്തെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞാണ് ഈ ഏഴംഗ സംഘത്തിന്റെ കുതിപ്പ്. വ്യക്തിഗത പ്രോജക്റ്റുകൾക്ക് ശേഷം ആർ.എം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കൂക്ക് എന്നിവർ ഒന്നിച്ചെത്തുന്നത് ആരാധകർ വലിയ ആഘോഷമാക്കുകയാണ്.
പുറത്തിറങ്ങി ആദ്യ 24 മണിക്കൂറിനുള്ളിൽ മാത്രം 11 കോടി (110 million) സ്ട്രീമിംഗുകളാണ് സ്പോട്ടിഫൈയിൽ ഈ ആൽബം നേടിയത്. 2026-ൽ പുറത്തിറങ്ങിയ ആൽബങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യദിന സ്ട്രീമിംഗ് എന്ന റെക്കോർഡ് ഇനി 'അരിരംഗിന്' സ്വന്തം. തൊട്ടടുത്ത ദിവസവും 7.15 കോടി സ്ട്രീമിംഗുകൾ നേടി ആഗോള ചാർട്ടുകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ബി.ടി.എസ് കൈപ്പിടിയിലൊതുക്കി.
വ്യക്തിഗതമായ സംഗീത ശൈലികൾ പരീക്ഷിച്ച ശേഷം ഗ്രൂപ്പായി ഒന്നിക്കുമ്പോൾ കൂടുതൽ കരുത്തുറ്റ സംഗീതമാണ് ബി.ടി.എസ് കാഴ്ചവെക്കുന്നത്. ആൽബത്തിന്റെ ഭാഗമായി ആഗോളതലത്തിൽ തത്സമയ കൺസേർട്ടുകളും അന്താരാഷ്ട്ര പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പോപ്പ് സംഗീത ലോകത്തെ തങ്ങളുടെ അപ്രമാദിത്വം ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ബി.ടി.എസിന്റെ ഈ രണ്ടാം വരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
