ശസ്ത്രക്രിയ കഴിഞ്ഞു 57-ാം ദിവസം ജിമ്മില്‍ വര്‍ക്‌ഔട്ട് ചെയ്യുന്ന വിഡിയോയുമായി നടൻ ബാല

JUNE 1, 2023, 5:00 PM

അടുത്തിടെ ആണ് നടൻ ബാലയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞു 57-ാം ദിവസം ജിമ്മില്‍ വര്‍ക്‌ഔട്ട് ചെയ്യുന്ന വിഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ബാല.

ഗുരുതരമായ കരള്‍രോഗം ബാധിച്ച ബാലയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു ബാല. 

'ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകമാണ്, പക്ഷേ ഞാൻ ഉപേക്ഷിക്കാൻ പോകുന്നില്ല. ഒരിക്കലും തോറ്റു കൊടുക്കരുത്, പ്രധാന ശസ്ത്രക്രിയയ്ക്കു ശേഷമുള്ള 57-ാം ദിവസം എന്ന കുറിപ്പോടെയാണ് വര്‍ക്‌ഔട്ട് വിഡിയോ താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.

vachakam
vachakam
vachakam

താരത്തിന്റെ തിരിച്ചുവരവ് സന്തോഷത്തോടെ സ്വീകരിച്ചിരിക്കുകയാണ് ആരാധകരും സിനിമയിലെ സഹപ്രവർത്തകരും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam