ടൊവിനോ തോമസ് നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ സിനിമയുടെ റിലീസ് തീയതി മാറ്റി. നേരത്തേ ഏപ്രിൽ 9ന് നിശ്ചയിച്ചിരുന്ന റിലീസ്, നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ 10ലേക്ക് മാറ്റുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
കയാദു ലോഹർ ആണ് ചിത്രത്തിലെ നായിക. ഇതുവരെ കാണാത്ത ഒരു വ്യത്യസ്ത ലുക്കിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. 1950-60 കാലഘട്ടത്തിലെ കേരള പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെറ്റമംഗലം, പ്രശാന്ത് അലക്സ്സ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർ ചേർന്നും സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചാണുക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്നുമാണ് നിർമ്മാണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഓഡിഷനിടെ മോശം അനുഭവം: സൗത്ത് ഇന്ത്യൻ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി നടി ഡെയ്സി ഷാ
ജർമ്മൻ ഇൻഫ്ലുവൻസറുടെ ചിത്രത്തിന് വിരാട് കോഹ്ലിയുടെ ലൈക്ക്; സോഷ്യൽ മീഡിയയിൽ വൈറലായി ചർച്ചകൾ,
റോൾസ് റോയ്സിന് മുകളിൽ ചായയടി; സോഷ്യൽ മീഡിയയിൽ വൈറലാകാൻ നോക്കിയ യുവാവിന് കിട്ടിയത്
L 3 ചെയ്യേണ്ട എന്ന് തോന്നിയിട്ടുണ്ടോ? പൃഥ്വിരാജിന്റെ മറുപടി ചർച്ചയാകുന്നു