വീണയ്ക്കും ലക്ഷ്മിപ്രിയയ്ക്കും  സംഭവിച്ചത്! പ്രതികരിച്ച് അഖിൽ മാരാർ 

MARCH 21, 2026, 2:33 AM

നിരവധി സെലിബ്രറ്റി സ്ഥാനാർത്ഥികൾ ഇത്തവണ നിയമസഭയിലേക്ക് ജനവിധി തേടുന്നുണ്ട്. ട്വന്റി- 20യുടെ പട്ടികയാണ് ഏറ്റവും ശ്രദ്ധേയമായത്.

വീണാ നായർ, ലക്ഷ്മി പ്രിയ, അഖിൽ മാരാർ, പ്രോമി തുടങ്ങിയ സെലിബ്രിറ്റികളാണ് ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം ഇടം പിടിച്ചത്. പിന്നാലെ വോട്ടില്ലാത്തതിന്റെ പേരിൽ വീണയ്ക്കും ലക്ഷ്മിയ്ക്കും മത്സരത്തിൽ നിന്നും പിന്മാറേണ്ടിയും വന്നു.

ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ബിഗ്ബോസ് മുൻതാരവും തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. 

vachakam
vachakam
vachakam

''അത് സ്ഥാനാർത്ഥിയാക്കിയവരുടെ കുഴപ്പമല്ല. നമ്മൾ ഒരാളെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച് അവരോട് സംസാരിക്കുമ്പോൾ സ്വാഭാവികമായും നമ്മൾ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നമ്മൾ ചോദിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടിങ്ങ് ലിസ്റ്റ് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ വോട്ടർ പട്ടികയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെയാണെന്നുമുള്ള അറിവ് ഒരുപക്ഷേ ഇവർക്ക് ഇല്ലാതെ പോയിക്കാണും'', അഖിൽ മാരാർ പറഞ്ഞു.



vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam