"അവസാനത്തെ രണ്ട് സിനിമകൾ ഫ്ലോപ്പായി; നഷ്ടം പന്ത്രണ്ടര കോടി"; തുറന്നുപറഞ്ഞ് നടി ഷീലു എബ്രഹാം

JUNE 18, 2026, 12:15 AM

തങ്ങൾ അവസാനമായി നിർമ്മിച്ച രണ്ട് സിനിമകൾ തിയേറ്ററുകളിൽ പരാജയപ്പെട്ടെന്നും അതുവഴി ഭീമമായ തുക നഷ്ടമുണ്ടായെന്നും തുറന്നുപറഞ്ഞ് നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാം. ലൈഫ് നെറ്റ് ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അബാം മൂവീസിന്റെ (Abam Movies) ബാനറിൽ തനിക്കുണ്ടായ വലിയ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. സിനിമകളുടെ പേര് വ്യക്തമാക്കാതെയായിരുന്നു ഷീലുവിന്റെ പ്രതികരണം.

തങ്ങൾ നിർമ്മിച്ച ഒടുവിലത്തെ രണ്ട് ചിത്രങ്ങളും ബിസിനസ് പോലും നടക്കാത്ത രീതിയിൽ വലിയ പരാജയമായിരുന്നു. ആ സിനിമകളിലൂടെ ഏകദേശം പന്ത്രണ്ടര കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്. അത്രയും വലിയ തുക വീണ്ടും ഉണ്ടാക്കിയെടുക്കണമെങ്കിൽ ഭർത്താവിന് കഠിനമായി പ്രയത്നിക്കേണ്ടി വരും എന്നതിനാൽ പുള്ളിക്ക് ആ നഷ്ടത്തിൽ നല്ല വിഷമമുണ്ട്. എങ്കിലും, ആ വലിയ തകർച്ച തങ്ങളുടെ കുടുംബത്തെയോ സാമ്പത്തിക സ്ഥിതിയെയോ ബിസിനസിനെയോ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും ഷീലു എബ്രഹാം വ്യക്തമാക്കി.

സിനിമ ചെയ്യുന്നത് കടം വാങ്ങിയല്ല

vachakam
vachakam
vachakam

ഭർത്താവ് ബിസിനസിലൂടെ ഉണ്ടാക്കിവെച്ചിരിക്കുന്ന ശക്തമായ ഒരു സാമ്പത്തിക അടിത്തറയാണ് തങ്ങളുടെ ധൈര്യമെന്ന് ഷീലു പറയുന്നു. സിനിമ ചെയ്യുമ്പോൾ ആ അടിത്തറയിലെ പണമോ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായുള്ള തുകയോ തൊടാറില്ല. ആരിൽ നിന്നും കടം വാങ്ങിയല്ല തങ്ങൾ സിനിമ നിർമ്മിക്കുന്നത്. കഴിഞ്ഞ 15 വർഷമായി സിനിമാ രംഗത്തുണ്ട്. ഇതുവരെ 15 സിനിമകൾ നിർമ്മിച്ചു. അതിൽ 13 സിനിമകളും തങ്ങൾക്ക് വലിയ നഷ്ടങ്ങൾ വരുത്തിയിട്ടില്ലാത്ത, അത്യാവശ്യം കുഴപ്പമില്ലാത്ത ചിത്രങ്ങളായിരുന്നു. ഈ അവസാനത്തെ രണ്ട് സിനിമകളിൽ മാത്രമാണ് ഇത്രയും വലിയ ലോസ് വന്നത്.

സിനിമയിലൂടെ സാമ്പത്തികം മെച്ചപ്പെടുത്താമെന്ന് വിചാരിക്കേണ്ട

സിനിമയിൽ നിന്ന് വലിയ ലാഭമുണ്ടാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നും ഷീലു എബ്രഹാം കൂട്ടിച്ചേർത്തു. സിനിമയിൽ നിന്ന് തങ്ങൾ ഇതുവരെ പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കിയിട്ടില്ല. എപ്പോഴും അങ്ങനെയാണ്; ഒരു 500 നിർമ്മാതാക്കളെ എടുത്താൽ അതിൽ പരമാവധി 10 പേർക്ക് മാത്രമായിരിക്കും സിനിമയിലൂടെ വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും താരം നിരീക്ഷിച്ചു. മോഹൻലാൽ ചിത്രമായ 'കനൽ', ദുൽഖർ സൽമാന്റെ 'സോളോ', 'ഷീ ടാക്സി', 'പട്ടാഭിരാമൻ' തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ച ബാനറാണ് അബാം മൂവീസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam