ആദ്യ ദിനം തന്നെ 240 കോടി; ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി ‘ധുരന്ധർ ദി റിവഞ്ച്’ 

MARCH 20, 2026, 4:56 AM

ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ ദി റിവഞ്ച്’ ഓപ്പണിങ് ദിനത്തിൽ തന്നെ ചരിത്ര നേട്ടവുമായി ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചതായി റിപ്പോർട്ട്. മാർച്ച് 19ന് തിയറ്ററുകളിലെത്തിയ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ വൻ സ്വീകാര്യതയാണ് നേടുന്നത്. രൺവീർ സിംഗിന്റെ പ്രകടനവും സംവിധായകൻ ആദിത്യ ധറിന്റെ മേക്കിംഗും ഏറെ പ്രശംസിക്കപ്പെടുകയാണ്.

ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആഗോളതലത്തിൽ 240 കോടി രൂപ നേടി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്ന റെക്കോർഡും ചിത്രം സ്വന്തമാക്കി. ഇന്ത്യയിൽ ആദ്യ ദിനം 102.55 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് സൂചന.

ഇതോടെ ഷാരുഖ് ഖാൻ നായകനായ ‘ജവാൻ’ (75 കോടി), ‘പഠാൻ’ (57 കോടി) എന്നീ ചിത്രങ്ങളുടെ ആദ്യ ദിന റെക്കോർഡുകൾ ‘ധുരന്ധർ ദി റിവഞ്ച്’ മറികടന്നു. ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടുന്ന ചിത്രമായി ഇതോടെ ‘ധുരന്ധർ ദി റിവഞ്ച്’ മാറി.

vachakam
vachakam
vachakam

മൂന്ന് മണിക്കൂറും 55 മിനിറ്റും ദൈർഘ്യമുള്ള ചിത്രം ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ അവസാനത്തോളം ത്രില്ലിൽ നിർത്തുന്നുവെന്നാണ് പ്രേക്ഷക അഭിപ്രായം. ഹിന്ദിക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam