നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥ കർശനമാക്കണമെന്ന് യൂത്ത് ലീഗ്. പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എന്നിവർക്ക് മാത്രം ഇളവ് നൽകിയാൽ മതിയെന്നും തീരുമാനം.
ആറ് സീറ്റുകൾ ആവശ്യപ്പെടാനും സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ തീരുമാനമായി. പി കെ ഫിറോസ് , പി ഇസ്മായിൽ, മുജീബ് കാടേരി എന്നിവർക്ക് ജയ സാധ്യതയുള്ള സീറ്റ് നൽകണം.
യുവാക്കൾക്ക് കൂടുതൽ അവസരം നൽകിയതിന്റെ അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം. ആനുപാതികമായി നിയമസഭയിലും പ്രാതിനിധ്യം ഉണ്ടാകണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
എംഎൽഎമാരുടെ പെർഫോമൻസ് ഓഡിറ്റ് ചെയ്യണമെന്നും ആവശ്യമുണ്ട്. കൽപ്പറ്റ,പട്ടാമ്പി എന്നീ സീറ്റുകൾ കോൺഗ്രസിനോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
