കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ അടിയന്തര പാര്‍ലമെന്ററി കാര്യ യോഗം ഇന്ന് തിരുവനന്തപുരത്ത് വച്ച് ചേരും.16ന് അടിയന്തര സ്റ്റീയറിംഗ് കമ്മിറ്റി യോഗവും ചേരും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മുന്നണി മാറ്റം ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്.
നേരത്തെ മുന്നണി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേരള കോണ്‍സ് എം ചെയര്‍മാന്‍ ജോസ് കെ മാണി ഉറപ്പ് നല്‍കിയിരുന്നു. തിരുവനന്തപുരത്ത് വെച്ച് ജോസ് കെ മാണി മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുന്നണി മാറ്റ വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിമാത്രമാണെന്ന് ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു.
ഒരു യുഡിഎഫ് നേതാക്കളുമായും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം അടക്കമുള്ള മധ്യകേരളത്തില്‍ തിരിച്ച് വരാനാകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ഒരു വിഭാഗം നേതാക്കള്‍ മുന്നണി വിടണമെന്ന ആവശ്യം ഉന്നയിച്ചതായാണ് വിവരം. സഭയില്‍ നിന്ന് മുന്നണി മാറ്റത്തിന് കടുത്ത സമ്മര്‍ദം ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ കോട്ടയത്തും ഇടുക്കിയിലും യുഡിഎഫ് വന്‍വിജയമാണ് നേടിയത്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
