പട്‌ന: മറാത്തി ഭാഷ ബലമായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തലവന്‍ രാജ് താക്കറെയെ ബിഹാറും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കാന്‍ വെല്ലുവിളിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. ബിഹാറിലും യുപിയിലും എത്തിയാല്‍ നല്ല അടി കിട്ടുമെന്നും രാജ് താക്കറെക്ക് ദുബെ മുന്നറിയിപ്പ് നല്‍കി. മറാത്തി ഭാഷ സംസാരിക്കാത്തതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭയന്ദറില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ ഭക്ഷണശാല ഉടമയെ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ദുബെയുടെ പരാമര്‍ശം.
'നിങ്ങള്‍ ഞങ്ങളുടെ പണം കൊണ്ടാണ് ജീവിക്കുന്നത്, നിങ്ങള്‍ക്ക് എന്ത് വ്യവസായങ്ങളുണ്ട്?... ഹിന്ദി സംസാരിക്കുന്നവരെ അടിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഉറുദു, തമിഴ്, തെലുങ്ക് സംസാരിക്കുന്നവരെയും അടിച്ചു കാണിക്കൂ. നിങ്ങള്‍ അത്ര വലിയ 'ബോസ്' ആണെങ്കില്‍, മഹാരാഷ്ട്രയില്‍ നിന്ന് പുറത്തുവരൂ. ബിഹാറിലേക്കും ഉത്തര്‍പ്രദേശിലേക്കും തമിഴ്‌നാട്ടിലേക്കും വരൂ... നിങ്ങള്‍ക്ക് ഒന്നാന്തരം അടി കിട്ടും,' ദുബെ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വലിയ പോരാട്ടം നടത്തിയ മഹാരാഷ്ട്രക്കാരോടും മറാത്തി ഭാഷയോടും ഏറെ ബഹുമാനമുണ്ടെന്നും ദുബെ പറഞ്ഞു.
ബ്രിഹാന്‍ മുംബൈ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ് താക്കറെയും ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയും മറാത്തി ഭാഷയെ ചൊല്ലി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ദുബെ ആരോപിച്ചു. ഇരുവര്‍ക്കും ധൈര്യമുണ്ടെങ്കില്‍ അവര്‍ മുംബൈയിലെ മാഹിമില്‍ പോയി മാഹിം ദര്‍ഗയ്ക്ക് മുന്നില്‍ ഹിന്ദിയോ ഉറുദുവോ സംസാരിക്കുന്ന ആളുകളെ തല്ലട്ടെയെന്നും ദുബെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്