വൈഎസ്ആർ കോൺഗ്രസിൽ ചേർന്ന് 9 ദിവസത്തിനുള്ളിൽ പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം അമ്പാട്ടി റായിഡു.
ട്വന്റി20 ഇന്റർനാഷണൽ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്നതിനാലാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചതെന്നാണ് റായിഡുവിന്റെ വിശദീകരണം. പ്രൊഫഷണൽ മത്സരം കളിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളുമായി സഹകരിക്കരുതെന്നത് കൊണ്ടാണ് പാർട്ടിയിൽ നിന്ന് രാജിവച്ചതെന്ന് അമ്പാട്ടി റായിഡു പറഞ്ഞു.
ഡിസംബർ 28ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് റായുഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് പാർട്ടി ഇക്കാര്യം അറിയിച്ചത്.
പക്ഷേ. പാർട്ടി പ്രവർത്തകരെ അമ്പരപ്പിച്ചുകൊണ്ട് ഒമ്പത് ദിവസത്തിനുള്ളിൽ വൈഎസ്ആർസിപിയിൽ നിന്ന് രാജിവെക്കുന്നതായി റായിഡു പ്രഖ്യാപിച്ചു. ജനുവരി ആറിന് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവച്ചു.
2017-ലെ ഐപിഎല്‍ സീസണ് ശേഷം മുംബൈ ഇന്ത്യന്‍സ് വിട്ട അമ്പാട്ടി റായുഡു, ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു. 2023-ലാണ് താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്