കോൺഗ്രസിന്റെ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നതായി റിപ്പോർട്ട്. അഞ്ചാം പട്ടികയിലും ഇരുമണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് പട്ടിക പുറത്തു വന്നിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് ആശങ്കയായി നേതാക്കളുടെ കൊഴിഞ്ഞുപോക്കും തുടരുകയാണ്.
അമേഠിയിലും റായ്ബറേലിയിലും ആരെന്ന് സസ്പെൻസ് ഇതുവരെ പുറത്തു വന്നിട്ടില്ല. അഞ്ചാം പട്ടികയിലും ഇരു മണ്ഡലങ്ങൾ ഒഴിച്ചിട്ടതോടെ മണ്ഡലത്തിലേക്ക് ആരെത്തും എന്ന് ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ്. നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലം ഉപേക്ഷിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്നും ഒരു വിഭാഗത്തിന് ആശങ്ക ഉണ്ട്.
അതേസമയം അമേഠി നേരത്തെ നഷ്ടമായതാണെങ്കിലും ഇത്തവണ സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്