ഡൽഹി: പത്മജ മറുകണ്ടം ചാടിയതോടെ കോൺഗ്രസിന്റെയും ബിജെപിയുടെ സ്ഥാനാർത്ഥികളുടെ പേരുകൾ മാറിമറിയുകയാണ്.
പത്മജ വേണുഗോപാലിനെ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നതു പാർട്ടി പരിഗണിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.
ചാലക്കുടി മണ്ഡലത്തിൽ പത്മജയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും കെ.കരുണാകരന്റെ മകൾ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർഥിയാകുന്നതു ദേശീയ തലത്തിലും രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന് ബിജെപിയിൽ അഭിപ്രായമുണ്ട്.
പകരം ബിഡിജെഎസിന് എറണാകുളം നൽകാനാണ് ഉദ്ദേശിക്കുന്നത്.
വയനാട് മണ്ഡലത്തിൽ പത്മജയെ പരിഗണിക്കുന്നുവെന്നത് ശരിയാണോ എന്ന ചോദ്യത്തിന് ‘എല്ലാം കൂടി ഇപ്പോൾ എങ്ങനെ പറയും’ എന്നായിരുന്നു ജാവഡേക്കറുടെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്