'ബിജെപി സ്ഥാനാര്‍ത്ഥിയ്ക്കായി വോട്ടുപിടിച്ചു'; തൃശൂര്‍ മേയര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വിഎസ് സുനില്‍കുമാര്‍

JULY 11, 2024, 10:12 PM

തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ഗുരുതരാരോപണവുമായി വി എസ് സുനില്‍കുമാര്‍ രംഗത്ത്. എം കെ വര്‍ഗീസ് ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടു പിടിച്ചു എന്നാണ് വിഎസ് സുനില്‍കുമാര്‍ ആരോപിച്ചത്. 

തൃശ്ശൂര്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി മേയര്‍ പ്രവര്‍ത്തിച്ചില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് തൃശൂര്‍ മേയര്‍ പ്രവര്‍ത്തിച്ചതെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് ഉറപ്പിച്ച് പറയാനാകുമെന്ന് വി എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.

അതേസമയം മേയറുടെ കാര്യത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഈ തീരുമാനം സ്റ്റേറ്റ് കൗണ്‍സിലിനെ അറിയിച്ച് കഴിഞ്ഞെന്നും സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam