തിരുവനന്തപുരം: വിഎസ് സുനിൽകുമാറിനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലിറക്കണമെന്ന നിര്‍ബന്ധം സിപിഎമ്മിനോ? ശക്തമായ ത്രികോണമത്സരമാകും തൃശ്ശൂരിൽ നടക്കുക എന്നത് ഉറപ്പാണ്. അതിനാൽ തന്നെ തൃശൂരിന് വേണ്ടി ഇടതുമുന്നണി പ്രത്യേക പ്രചാരണ തന്ത്രം തന്നെ ഒരുക്കുമെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരവും വയനാടും ദേശീയ ശ്രദ്ധ നേടുന്ന മണ്ഡലങ്ങലാണ്. അതുകൊണ്ട് തന്നെ തൃശ്ശൂർ, തിരുവനന്തപുരം, വയനാട് മണ്ഡലങ്ങളിൽ സിപിഎം പ്രത്യേക ശ്രദ്ധപതിപ്പിക്കും.
പ്രധാനമന്ത്രി നേരിട്ടെത്തിയതോടെ സുരേഷ് ഗോപി തൃശ്ശൂരിൽ പ്രചരണത്തിൽ മുന്നിലെത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വിഎസ് സുനിൽകുമാര്‍ ഇത്തവണ കളത്തിലിറങ്ങട്ടെയെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നാണ് സൂചന.
കുടുംബ യോഗങ്ങളിലടക്കം സജീവമാകാൻ സുനിലിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്രങ്ങൾ പറയുന്നു.
കാനം പക്ഷത്തിന് സ്വീകാര്യനല്ലാത്തത് മാത്രമാണ് സിപിഐയിൽ വിഎസ് സുനിൽകുമാറിന് എതിര് നിൽക്കുന്ന ഘടകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്