കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ വി പി പി മുസ്തഫ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയേക്കും. മുസ്തഫയോട് മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ മഞ്ചേശ്വരം മണ്ഡത്തിന്റെ ചുമതലയായിരുന്നു കാസര്‍കോട്ടെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ മുസ്തഫക്കുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ തൃക്കരിപ്പൂരിന്റെ ചുമതല മാറ്റി നല്‍കി.
നിലവില്‍ എംഎല്‍എ എം രാജഗോപാല്‍ ഇത്തവണ മാറും. രണ്ട് ടേം പൂര്‍ത്തിയായതിനാലാണ് രാജഗോപാല്‍ മാറുന്നത്. മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാണ്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് മത്സരിച്ചിരുന്ന സീറ്റാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
