പാലക്കാട് : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പാലക്കാട് സ്ഥാനാർത്ഥികളായി. പാലക്കാടും ആലത്തൂരും സിറ്റിങ് എംപിമാർ മത്സരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ പറഞ്ഞു.
വികെ ശ്രീകണ്ഠനേയും രമ്യാ ഹരിദാസിനേയും മാറ്റുന്ന കാര്യം ആലോചനയിലേയില്ല. എഐസിസി ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിക്കഴിഞ്ഞു.
കഴിഞ്ഞ തവണത്തേതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ഇരുസ്ഥാനാർത്ഥികളും വിജയിക്കുമെന്നും അദ്ദേഹം ട്വന്റി ഫോർ ചാനലിനോട് പ്രതികരിച്ചു.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടിയാണു രമ്യ ഹരിദാസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. മന്ത്രിമാരായ എ.കെ.ബാലൻ (തരൂർ), കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ), എ.സി.മൊയ്തീൻ (കുന്നംകുളം) എന്നിവരുടെ മണ്ഡലങ്ങളിലെല്ലാം രമ്യ മുന്നിലെത്തി.
അതേസമയം, സർവേകളിലും എക്സിറ്റ് പോളിലും മൂന്നാം സ്ഥാനത്തായിരുന്ന വി.കെ.ശ്രീകണ്ഠന്റെ പാലക്കാട്ടെ ജയം പലർക്കും സർപ്രൈസ് ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്