ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ധന-പാര്‍ലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജി വെച്ചു. ഫെബ്രുവരിയിലെ സംസ്ഥാന നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ നടത്തിയ പരാമർശങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ തുടർന്നാണ് രാജി.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് രാജി സമർപ്പിച്ചതായി പ്രേംചന്ദ് അഗര്‍വാള്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ മലയോര ജനതയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് ആഴ്ചകള്‍ക്ക് മുൻപ് പ്രേംചന്ദ് അഗര്‍വാള്‍ നടത്തിയത്. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങള്‍ ഉയർന്നിരുന്നു.
ഉത്തരാഖണ്ഡ് സംസ്ഥാനം മലയോരജനതയ്ക്ക് വേണ്ടി മാത്രമുള്ളതാണോ എന്നദ്ദേഹം സഭയില്‍ ചോദിച്ചിരുന്നു. തുടർന്നുണ്ടായ ചൂടേറിയ വാദപ്രതിവാദത്തിനിടെ രോഷാകുലനായ അദ്ദേഹം അസഭ്യമായ ഭാഷ ഉപയോഗിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്