തിരുവനന്തപുരം: ലോക സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഏതു വിധേനയും സീറ്റ് ഉറപ്പിക്കാൻ ബിജെപി. കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടില്ലെന്ന് ഉറപ്പായതോടെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭാ സ്ഥാനാർത്ഥിയാകാൻ സാധ്യതയേറി.
ബംഗളൂരു സെൻട്രൽ സീറ്റും രാജീവിനായി പരിഗണനയിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരന് തൽക്കാലം രാജ്യസഭയിലേക്ക് രണ്ടാമൂഴം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
15 സംസ്ഥാനങ്ങളിൽ നിന്നുള്ള 56 രാജ്യസഭാ സീറ്റുകളിലേയ്ക്ക് ഈ മാസം 27 നാണ് വോട്ടെടുപ്പ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെയും 9 കേന്ദ്രമന്ത്രിമാരുടെയുമാണ് കാലാവധി പൂർത്തിയാകുന്നത്.
14 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. നദ്ദയോ, കേന്ദ്രമന്ത്രിമാരോ, ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയോ, അനിൽ ബലുനി അടക്കം നിലവിൽ രാജ്യസഭംഗങ്ങളായ മുതിർന്ന നേതാക്കളോ സ്ഥാനാർഥി പട്ടികയിലില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്