തിരുവനന്തപുരത്ത് യുഡിഎഫ് ല​ക്ഷ്യമിടുന്നത് ഒൻപത് സീറ്റുകൾ: വട്ടിയൂർക്കാവിൽ കെ മുരളീധരനും ശബരീനാഥനും പരിഗണനയിൽ

JANUARY 7, 2026, 1:26 AM

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയിൽ യുഡിഎഫ് ല​ക്ഷ്യമിടുന്നത് ഒൻപത് സീറ്റുകൾ. വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ മുരളീധരനും കെ എസ് ശബരീനാഥനുമാണ് സാധ്യത. കഴക്കൂട്ടത്ത് ടി ശരത്ചന്ദ്ര പ്രസാദും ഡോ. എസ് എസ് ലാലും ജെ എസ് അഖിലും പരിഗണനയിലുണ്ട്.

അരുവിക്കര മണ്ഡലത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗം എം ആർ ബിജുവിനെയും കെപിസിസി മുൻ അധ്യക്ഷൻ എം എം ഹസനെയും ശബരീനാഥനെയുമാണ് പരിഗണിക്കുന്നത്. വർക്കലയിൽ മുൻ എംഎൽഎ വർക്കല കഹാറിനാണ് സാധ്യത കൂടുതൽ. എം ജെ ആനന്ദും പരിഗണനയിലുണ്ട്.

 തിരുവനന്തപുരം സെൻട്രലിൽ മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനെയും മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ എസ് ശബരിനാഥനെയും കെപിസിസി ജനറൽ സെക്രട്ടറി ടി ശരത്ചന്ദ്ര പ്രസാദിനെയുമാണ് യുഡിഎഫ് പരിഗണിക്കുന്നത്.

vachakam
vachakam
vachakam

നേമത്ത് ജവഹർ ബാലമഞ്ച് ദേശീയ ചെയർമാൻ ഡോ. ജി വി ഹരി, കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ എന്നിവരെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്.

പാറശ്ശാല നിയോജക മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, വി എസ് ശിവകുമാർ എന്നിവരെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. നെയ്യാറ്റിൻകരയിൽ ഡിസിസി അധ്യക്ഷൻ എൻ ശക്തനായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പ്രാണകുമാറിനും സാധ്യതയുണ്ട്. വാമനപുരത്ത് കെപിസിസി പ്രസിഡന്റ് പാലോട് രവിയ്ക്കാണ് സാധ്യത. ആനാട് ജയനെയും ജില്ലാ പഞ്ചായത്ത് അംഗം സുധീർഷ പാലോടിനെയും പരിഗണിക്കുന്നുണ്ട്.


vachakam
vachakam
vachakam

 

  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam