ലോക്സഭാ തിരഞ്ഞെടുപ്പ്: 2019നെ അപേക്ഷിച്ച് വോട്ടിങ്ങിൽ 4% കുറവ്, മണിപ്പൂരില്‍ റീ-പോളിങ്

APRIL 21, 2024, 9:10 AM

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിലെ വോട്ടിംഗ് ശതമാനം 2019 നെ അപേക്ഷിച്ച് നാല് ശതമാനം കുറവ്. 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകളിലേക്കുള്ള പോളിംഗ് ഏപ്രിൽ 19 നാണ്  നടന്നത്.  വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവിൽ  തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്കയിലാണ്. അടുത്ത ആറ് ഘട്ടങ്ങളിലായി കൂടുതൽ ആളുകളെ പോളിംഗ് ബൂത്തുകളിലെത്തിക്കാനുള്ള ശ്രമങ്ങളും കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്.

102 ലോക്‌സഭാ സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്. 65.5 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം. ഇവിടെ 2019ൽ 70 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം. അന്തിമ പോളിംഗ് കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ശനിയാഴ്ച വൈകീട്ട് ഏഴുമണിവരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ടേൺ ഔട്ട് ആപ്പ് അനുസരിച്ച്, ആദ്യഘട്ടത്തിൽ പോളിംഗ് നടന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 21 മണ്ഡലങ്ങളിൽ 19 എണ്ണത്തിലും പോളിങ് കുറവായിരുന്നു. 102ൽ 10 സീറ്റുകൾ ഒഴികെ എല്ലായിടത്തും പോളിങ് ശതമാനം കുറഞ്ഞു. 48 ലക്ഷം വോട്ടർമാർ വോട്ട് ചെയ്യാൻ എത്തിയില്ല.

വോട്ടെടുപ്പ് പൂർത്തിയായ തമിഴ്‌നാട്ടിൽ, മൂന്ന് ശതമാനത്തിന്റെ കുറവാണ് പോളിങ്ങിലുണ്ടായത്. 72.44 ശതമാനമായിരുന്നു അഞ്ച് വർഷങ്ങൾക്കിപ്പുറം 69.46 ആയാണ് കുറഞ്ഞത്. ഉത്തരാഖണ്ഡിലും സമാനമാണ് അവസ്ഥ. ആറുശതമാനത്തിന്റേതാണ് ഉത്തരാഖണ്ഡിൽ ഉണ്ടായിരിക്കുന്ന കുറവ്. അതേസമയം, ആദ്യഘട്ടത്തിൽ ഉൾപ്പെട്ട ഛത്തീസ്ഗഡിലെ ബസ്തറിൽ ഒരുശതമാനത്തിന്റെയും മേഖലയിലെ രണ്ടുസീറ്റിൽ രണ്ട് ശതമാനത്തിന്റെയും വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

അതേസമയം, സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസപ്പെട്ട മണിപ്പൂരിലെ 11 പോളിങ് ബൂത്തുകളില്‍ നാളെ റീ-പോളിങ് നടക്കും. ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ പോളിങ് സ്‌റ്റേഷനുകളിലാണ് റീ-പോളിങ് നടക്കുന്നത്.

അക്രമത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ണമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന്, റി-പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഏപ്രില്‍ 19-നാണ് മണിപ്പൂരിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളായ ഇന്നര്‍, ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam